മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് പരിസ്ഥിതി?

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുളള മാധ്യമങ്ങളും പരി സ്ഥിതിയെ പരാമർശിക്കാത്ത് ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതിഎന്നത് അതിൻ്റെ വിശാലമായ കാഴ്ച്ചപ്പാടിൽ നിന്നുമാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയംമാത്രമാണ് എന്നാണ് ലോകം വീക്ഷിക്കു ന്നത് . ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മുക്ക് ഒന്ന്സഞ്ചരിക്കാം.

പരിസ്ഥിതി നശീകരണം എന്നാ ൽ പാടം,ചതുപ്പുകൾ മുതലായവ നികത്ത- ൽ ,ജലസ്രോതസ്സുക-ളിൽ അണക്കെട്ടുകൾ നിർമ്മിക്കുക,കാടുകൾ മുതലായവ വെട്ടിനശിപ്പിക്കുക ഇങ്ങനെ അനവധി, ഇതേപോലത്തെ അനവധി വിഷയത്തെക്കുറിച്ചാണ് നമ്മളും മാധ്യമ-ങ്ങളും ചർച്ചചെയ്യുന്നത്. നമ്മുടെ പ്രകൃതി ഒന്നോന്നായ് നശിച്ചു പൊവുകയാണ് ഈ കാലഘട്ടത്തിൽ.വെെറസുകൾ വായുവിലുടെ പരന്ന് പരിസ്ഥിതിയിലടങ്ങി അത് മനുഷ്യശരിരത്തിലെയിച്ച് വന്ന് ലോകാവസാനത്തിൻ്റെ അടുത്തുനിൽക്കുകയാണ്,നമ്മൾ പറയാറില്ലെ ഒരു നൂലിൻ്റെ അറ്റത്ത് പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയിലേക്ക് വലിച്ചെറി വലിച്ചെറിഞ്ഞ് ഉപദ്രവിക്കുന്നു. പരിസ്ഥിതി ശുചിത്വമില്ലാതാക്കുന്നു.വെെറസുപരിസ്ഥിതിയിൽ ലയിച്ചിരിക്കുന്നു. അത് തടയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,മനസ്സ് ,ക്ഷമ,ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമ്മുക്ക് കണ്ടെത്തുവനാകൂ.... എന്നാൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുളളൂ... മനുഷ്യ ചിന്തകളുടെ പരിസ്ഥിതി ദോഷങ്ങളൂടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്നുണ്ടെങ്കിൽ ആശുപത്രികളും എല്ലാം എല്ലാം, ആയതിനാൽ ആ പ്രവർത്തനം ഒക്കെ നല്ലവയാണെകിലും 'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് ' തുല്യമായ ഫലം ഇളവാക്കുന്നു . ഇവിടെ പാരിസ്ഥികദോഷ കർമ്മത്തിന്നല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെ മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തനെ പരിസ്ഥിതി നന്മയ്ക്കുളള ആദ്യ ചുവടുവെയ്പ്പുകൾ തുടക്കം കുറിക്കും. കളയാൻ നേരമില്ല, ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകുവിൻ........

വിനയ.പി
8 A മട്ടന്നൂർ.എച്ച് .എസ്.എസ്.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം