മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും      

ശുചിത്വം അത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. വ്യക്തി ശുചിത്വം അത്യാവശ്യമാണ്. നമ്മുടെ ശരീരവും, വസ്ത്രവും നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വളരെ വൃത്തിയോടെ പരിപാലിക്കാൻ നാം ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടുന്നവരാകുന്നു.       "നമ്മുക്ക് മീനുവിന്റെ കഥയിലേക്ക് കടക്കാം !  ക്ലാസ്സിൽ പഠിത്തത്തിൽ ഒന്നാമതും, പരിസരബോധം, എന്നതിലൊക്കെ വളരെ ശ്രദ്ധ പുലർത്തുന്നവളായിരുന്നു. അവളുടെ വീടും മുറിയും എപ്പോഴും വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ അവളുടെയും കുടുംബത്തിന്റെയും ശരീരത്തെ രോഗം കടന്നാക്രമിക്കൽ കുറവായിരുന്നു.        സ്കൂൾ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ മീനുവിന് പഴയ ചങ്ങാതിമാരെ നഷ്ടമായി. അതിന് പകരമായി പുതിയ കിടിലം കൂട്ടുകാരെ കിട്ടി. അമ്മു, കാർത്തു, ഫാത്തിമ, ആയിഷ അങ്ങനെ പലരും. പക്ഷെ ഇവർ അഞ്ചു പേരും ഒറ്റ കൂട്ടായിരുന്നു. മീനുവിന്റെ സ്വഭാവം, പഠിപ്പ്, ശുചിത്വം, ഇതൊക്കെ കണ്ട് മറ്റ് നാല് പേരും അവളോട് കൂടുതലായി അടുത്തു. ഇവരുടെ കൂട്ടത്തിൽ നിന്നും അമ്മു മാസത്തിൽ കുറെ ദിവസങ്ങളിൽ ലീവായിരിക്കും. കാരണം ചോദിച്ചാൽ പനിയായിരുന്നു എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. അങ്ങനെയിരിക്കെ ഒരു ദിവസം മീനു തന്റെ കൂട്ടുകാരെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. ആ ദിവസം അമ്മു ക്ലാസ്സിൽ വന്നില്ല കാരണം തിരക്കാനായി അവർ നാല് പേരും അമ്മുവിന്റെ വീട്ടിലേക്ക് പോയി അവർ ഉറക്കെ വിളിച്ചു "അമ്മൂ.... അമ്മൂ..... "അമ്മുവിന് പകരം വാതിൽക്കൽ വന്നത് അമ്മുവിന്റെ അമ്മയായിരുന്നു "എന്താ മക്കളെ അവൾക്ക് തീരെ വയ്യാതായിരിക്ക്ണു അവൾക്ക്  നല്ല പനിയുണ്ട് അത് കൊണ്ട് മക്കൾ അകത്തേക്ക് കയറണ്ട പനി മാറിയാലുടൻ അവൾ സ്കൂളിലേക്ക് വരും. അവർ അവിടെ നിന്നും മീനുവിന്റെ വീട്ടിലേക്ക് തിരിച്ചു "എന്താണ്  നിങ്ങളിൽ നിന്നൊക്കെ വ്യത്യാസമായി അമ്മുവിന് മാത്രം ഇങ്ങനെ.. "മീനു വിഷമത്തോടെ ചോദിച്ചു. കാർത്തു പറഞ്ഞു :നിന്റെ വീട് നോക്ക് മീനു വൃത്തിയും ! വെടിപ്പും ! അവളുടേത് ഇതിനു നേരെ വിപരീതം. അല്ലാതെന്ത്. അവളോട് യോജിച്ചു  കൊണ്ട് ഫാത്തിമ പറഞ്ഞു : അതെ അതെ സ്കൂളിൽ നിന്നും നാമെല്ലാവരും കൈ കഴുകാൻ പോകുമ്പോൾ അവൾ ക്ലാസ്സിൽ നിന്ന് തന്നെ കുറച്ചു വെള്ളം കൊണ്ട് കൈ കഴുകും വ്യക്തി ശുചിത്വം കുറച്ചുണ്ടെങ്കിൽ എല്ലാ രീതിയിലും രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാം. അടുത്ത ദിവസം അമ്മു ക്ലാസ്സിൽ വന്നപ്പോൾ ആയിഷയും, മറ്റുള്ളവരും ഈ കാര്യം പറഞ്ഞു പക്ഷെ അതൊക്കെ അവൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളഞ്ഞു അങ്ങനെ അമ്മു അവരിൽ നിന്നും അകലാൻ തുടങ്ങി. ഒരു ദിവസം ഉച്ച കഴിഞ്ഞ് അവർ ക്ലാസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മീനുവിന്റെ ക്ലാസ്സ് ടീച്ചറായവിനീത ടീച്ചറുടെ വരവ് "Good after noon teacher " കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു. "Good after noon, children . ഒരു അടിപൊളി അവസരം ഒത്തു വന്നിട്ടുണ്ട് കലോത്സവത്തിന് പകരമായി പഠനോത്സവം ഫെബ്രുവരി -5 ന്ന് നമ്മുടെ സ്കൂളിൽ വച്ച് നടത്തുന്നു. നാടകം, പാട്ട്, പ്രസംഗം എന്ത് വേണ മെങ്കിലും നിങ്ങൾക്ക് അവതരിപ്പിക്കാം ഇന്നു മുതൽ തന്നെ അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തിക്കോളൂ". ടീച്ചർ ക്ലാസ്സിൽ നിന്നും പോയി. മീനു വളരെ സന്തോഷത്തിൽ പറഞ്ഞു: കൂട്ടുകാരെ ഇതാണ് പറ്റിയ അവസരം നമ്മുടെ നാടകത്തിന്റെ വിഷയം ശുചിത്വം ! Ok done. ഇന്ന് ഫെബ്രുവരി-5 മീനു ചാടി എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്‌ സ്കൂളിലേക്ക് കുതിച്ചു എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നിരുന്നു. -വൃത്തിയുണ്ടായാൽ രോഗത്തെ പ്രതിരോധിക്കാം എന്നും വൃത്തി ഇല്ലെങ്കിൽ നാം രോഗത്തെ വിളിച്ച് വരുത്തുകയാണെന്നും, ആ നാടകത്തിലൂടെ അമ്മുവിനും മറ്റുള്ളവർക്കും മീനുവും കൂട്ടുകാരും മനസ്സിലാക്കി കൊടുത്തു. അമ്മു ഇതുവരെ മീനുവിനേയും കൂട്ടുകാരെയും വിട്ടുനിന്നതിൽ അവൾക്ക്  വിഷമമായി പക്ഷെ പിന്നീട് അവർ ഒന്നാവുകയും ഈ കാര്യത്തിൽ അവർ അഭിമാനിക്കുകയും ചെയ്തു. മാത്രമല്ല അവർ കുറെ കുട്ടികൾ ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുവാനും തീരുമാനിച്ചു.  നാം എല്ലാവരും മനസ്സിലാക്കേണ്ടതാണ്  " ശുചിത്വം നല്ലതിലേക്ക് മാത്രമേ നയിക്കൂ  രോഗത്തിൽ നിന്നും രക്ഷയും നേടാം " 

ഫാത്തിമത്ത് ഫിദ കെ വി
7 D മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ