മട്ടത്തുക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്.
ഷോളയൂർ ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡിൽ ആണ് ഈ സ്ഥലം. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് - കോയമ്പത്തൂർ ചിന്നത്തടാകം റോഡിന്റെ സമീപത്തായാണ് സ്കൂൾ. കേരളം തമിഴ് നാട് അതിർത്തി പ്രദേശം ആയതിനാൽ തന്നെ തമിഴ് വംശജർ അധികമായുള്ള പ്രദേശം കൂടി ആണ് മട്ടത്തൂക്കാട്.

"https://schoolwiki.in/index.php?title=മട്ടത്തുക്കാട്&oldid=1016856" എന്ന താളിൽനിന്ന് ശേഖരിച്ചത്