ഭൂമിയമ്മയുടെ രോദനം
ഭൂമിയമ്മയുടെ രോദനം
ആർത്തലച്ചു പെയ്യുന്ന മഴയിലും
ആഞ്ഞടിച്ചു വീശുന്ന കാറ്റിലും
പോയ്മറഞ്ഞു ഭൂമിയമ്മയുടെ
ചൂടു കണ്ണീർ പ്രവാഹം
അമ്മയുടെ മാറു പിളർന്നു
കേൾക്കുന്നു ജെസിബിയുടെ അലർച്ച
കുന്നിടിച്ചും വയൽ നികത്തിയും
അവനങ്ങനെ ആർത്തു ചിരിക്കുന്നു
പ്ലാസ്റ്റിക്കും മാലിന്യ കൂമ്പാരവും
കൊണ്ട് ഭൂമിയെ മൂടി പുതച്ച്
ഒരിറ്റ് ദാഹജലത്തിനായ് കേഴുന്ന
ഭൂമിയമ്മയെ നോക്കി
പരിഹസിക്കുന്നു മനുഷ്യൻ
നേരമില്ലാ നേരമെന്ന് ഭാവിച്ച്
എങ്ങോ ഓടുന്ന ജീവനും ജീവിതവും
ഒറ്റ മാസ്ക്കിൽ തുമ്പത്ത് തൂങ്ങിയാടുന്നു
വായും മൂക്കും കെട്ടി വീട്ടിലിരിക്കുന്ന
മനുഷ്യ നിന്നെ നോക്കി ഊറി-
ച്ചിരിക്കുന്നു സഹജീവജാലങ്ങൾ
ഭൂമിയെ നശിപ്പിച്ച് അങ്ങകലെ
സൂര്യചക്രവാളത്തെ നോക്കിയും
മന കോട്ട കെട്ടി നശിപ്പിക്കാൻ
പോരടിക്കുന്ന മനുഷ്യാ
നീ ഒന്നും നേടുന്നില്ല
നീ ഒന്നും നേടുന്നില്ല
എങ്ങും ഭൂമിയമ്മയുടെ രോദനം മാത്രം
പ്രിവ്യശ്രീ ബി
7
👍