ഭാഷാ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാ പഠനത്തിനും സർഗാത്മകകഴിവുകൾക്കും കൈത്താങ്ങായി ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഈ വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

വായനരാജ  വായനറാണി:

മികച്ച വായനക്കാരെ വായന രാജ, വായനറാണി പട്ടം കൊടുത്ത് ആദരിച്ചു .

ചിത്രരചനാ മത്സരം :

ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രരചനാ മത്സരം നടത്തുകയും മികച്ചവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.

സാഹിത്യദിനാചരണങ്ങൾ:

ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, കവിപരിചയം എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ക്വിസ്മത്സരം, പ്രസംഗം എന്നിവയും ഭാഷാ ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങൾ ആണ്.

കേരളപ്പിറവി :

കേരളപ്പിറവിയോടനുബന്ധിച്ച് കേരള ക്വിസ് നടത്തി ജില്ലകളെ പരിചയപ്പെടുത്തി ദേശഭക്തിഗാനം ആലപിച്ചു.

"https://schoolwiki.in/index.php?title=ഭാഷാ_ക്ലബ്ബ്.&oldid=1388576" എന്ന താളിൽനിന്ന് ശേഖരിച്ചത്