ഭാരത്.എൽ.പി.എസ്.നെല്ലായ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നരവർഷത്തെ അടച്ചുപൂട്ടലിനു വിരാമമിട്ടുകൊണ്ട് നവംബർ 1 നു എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെ കുട്ടികളെവരവേൽക്കാൻ അധ്യാപകർ ഒരുങ്ങി.സ്കൂൾ പരിസരവും ക്ലാസ്സ്മുറികളും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. വര്ണക്കടലാസ് കൊണ്ട്നിർമിച്ച പൂക്കൾ നൽകിയാണ് ഓരോ കുട്ടിയേയും സ്വീകരിച്ചത്.കുട്ടികളുടെ പേരുകൾ സ്ലിപ്പുകളാക്കി ഒട്ടിച്ചിരുന്നു.അതാതു സ്ഥലങ്ങളിൽ അധ്യാപകർ കുട്ടികളെ ഇരുത്തി മധുരം നൽകി.പ്രാര്ഥനയോടെ ക്ലാസുകൾ ആരംഭിച്ചു. ശേഷം ഭാഷാപ്രതിജ്ഞന കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.ശേഷം ഓരോ അധ്യാപകരും കുട്ടികളുമായി അവധിക്കാല അനുഭവങ്ങൾ പങ്കിട്ടു. മൂന്നു നാലു ക്ലാസുകളിൽ കേരളപ്പിറവിയുമായി നടന്ന ക്വിസിൽ എല്ലാ കുട്ടികളും പങ്കെടുത്തു.മുൻ നിശ്ചയിച്ച പ്രകാരം വ്യത്യസ്ത സമയങ്ങളിൽ കുട്ടികൾക്ക് ഇടവേള നൽകി.മുന്നറിവ് പരിശോധിക്കുന്ന പ്രവർത്തനങ്ങളാണ് ഓരോ ക്ലാസ്സിലും നൽകിയിരുന്നത്.മാനസികസമ്മർദ്ദം കുറക്കാനുള്ള പ്രവർത്തനങ്ങൾ നല്കാൻ പ്രത്യേകം  ശ്രെദ്ധിച്ചിരുന്നു.ഉച്ചക്ക് കൃത്യം ഒരു മണിക്ക് തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി.ശേഷം രക്ഷിതാക്കൾ സ്കൂളിൽ വന്നു കുട്ടികളെ തിരികെ വീട്ടിലേക്കു കൊണ്ട് പോയി.