ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ജീവിതയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതയാത്ര

ഒരു കൊച്ചുഗ്രാമത്തിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു.പാടത്തും പറമ്പത്തും പണിയെടുത്താണ് ആ അമ്മ തന്നെ മകൾക്ക് അന്നം കൊടുത്തിരുന്നത്.ആൺതുണയില്ലാതെ സമൂഹത്തിൽ ജീവിച്ചിരുന്നത് കൊണ്ട് സമൂഹം ഒരു തെറ്റായ ധാരണയാണ് അവളിൽ വെച്ചിരുന്നത്. മറ്റുള്ളവർ പറയുന്നത് കേട്ട് ആ അമ്മ കരയുമായിരുന്നു.എന്നാൽ എന്നീട് ആ അമ്മയ്ക്ക് മനസിലായി ഇത് സമൂഹമാണ് ,ഇവിടെ പല വിധ ചിന്താഗതിക്കാരാണ് ഉള്ളത്‌, എനിക്കും എൻ്റെ മകൾക്കും എന്നെ അറിയാം. എനിക്ക് ആരേയും ഒന്നും ബോധിപ്പിക്കേണ്ടതില്ല, ഞാൻ ജീവിക്കുന്നത് എൻ്റെ വളർച്ചയ്ക്ക് വേണ്ടിയല്ല മറിച്ച് എൻ്റെ മകളുടെ ഒരു നല്ല ജീവിതത്തിനു വേണ്ടിയാണ്.സമൂഹം എന്നിലേക്ക് ഉദിക്കുന്ന ഒരു വാക്കുകൾക്കു മുന്നിലും ഞാൻ തളരില്ല .ഈ തീരുമാനത്തിനു ശേഷം അവരുടെ ജീവിതം വളരെ സന്തോഷത്തോടെ മുന്നേറി വന്നു. മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി ആ അമ്മ രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടു.അങ്ങനെ തൻ്റെ മകൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടി ആ അമ്മ മകളെ പട്ടണത്തിലേയ്ക്ക് അയച്ചു. പട്ടണത്തിലെ ഒരു ഉയർന്ന വി ദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദം നേടാനായി അവൾ പുറപ്പെട്ടു. പട്ടണത്തിൽ ചെന്നപ്പോൾ ഒരു ഗ്രാമീണയായ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന എല്ലാ ചൂഷണങ്ങളും അവൾ അനുഭവിച്ചു. എന്നിട്ടും തൻ്റെ അമ്മയ്ക്കു വേണ്ടി, തൻ്റെ അമ്മയുടെ കഷ്ടപ്പാട് മാറ്റാൻ വേണ്ടി അവൾ പിടിച്ചു നിന്നു. ഒരു രാത്രി മുല്ലയെ പറിച്ചുനട്ട പ്രതീതിയായിരുന്നു അവളിൽ .ദിവസങ്ങൾ കടന്നു പോയി.കോളേജിലെ ഉന്നത പെൺപുലികൾക്ക് മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരിൽ നിന്നും അവൾ ഓടി ഒളിച്ചു. പിന്നീട് അവളുടെ ജീവിതം അഭിമുഖീകരിച്ചത് തികച്ചും നാടകീയമായിട്ടായിരുന്നു. അവൾക്ക് ആകെ സ്വന്തം എന്ന് പറയാൻ ഉള്ള അവളുടെ അമ്മ മരിച്ചു. തൻ്റെ അമ്മ മരിച്ചെന്ന് അവൾ അറിയുന്നത് പത്രത്തിൽ കണ്ടായിരുന്നു. പക്ഷേ അവൾ കരഞ്ഞില്ല. കരഞ്ഞ് കരഞ്ഞ് അവളുടെ മിഴികൾ കല്ലായി കഴിഞ്ഞിട്ടുണ്ടായിരുന്നു. തനിക്ക് ഇനി ആരും ഇല്ല എന്ന ചിന്തകൾ അവളെ അലട്ടാൻ തുടങ്ങി.അവൾ അവളുടെ നാട്ടിലേയ്ക്കും വീട്ടിലേക്കും പോയില്ല പിന്നീട് അവൾ കോളേജിൽ ചെന്നത് ഒരു ജീവ ശവം പോലെയായിരുന്നു. അവളുടെ മുമ്പിൽ ഒരു ചിന്ത മാത്രം ഉണ്ടായിരുന്നുള്ളൂ. തൻ്റെ അമ്മയുടെ ആഗ്രഹം പോലെ തനിക്ക് ഒരു നല്ല ജീവിതം വെട്ടിപ്പിടിക്കണം. അവൾ രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടു. ഒന്നും നഷ്ടപ്പെടാനില്ലാത്തവൻ്റെ വീര്യം ആയിരുന്നു അവളുടെ മുഖത്ത്. ആ വീര്യത്തിനു മുന്നിൽ കോളേജിലെ പെൺപുലികൾ തോറ്റു പോയി. ഇന്നും അവൾ ജീവിക്കുന്നു അവളുടെ അമ്മയുടെ സ്വപ്നം പോലെ. ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ ഒരു പുലരി പക്ഷിയെ പോലെ പാറി പറന്ന് തൻ്റെ ജീവിതം എല്ലാവർക്കും ഒരു മാതൃക എന്ന പോലെ. തോൽവികളിലും തളർച്ചകളിലും എഴുന്നേറ്റ് ഓടാനുള്ള ഊർജ്ജമായി.അവൾ നീയായിരുന്നു.... ഇരുട്ടിൻ വെളിച്ചമായി നീ ......

ദേവിക‍ൃഷ്ണ.പി.വി
9 ബി ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ