മലർ തേടി അലയുന്ന കിളിമകളെ
നിൻ മനം അറിഞ്ഞ് പാടുന്നിതാ ഞാൻ
കുടചൂടി നിൽക്കുന്ന വൃക്ഷങ്ങൾ ഇല്ല
നിനക്കിനി കൂടുവയ്ക്കാൻ
നെന്മണികൊത്തി പറന്നീൻ
നിനക്കിനി പാടങ്ങൾ ഇല്ല
തെളിനീർ കുടിക്കുവാൻ കുളവും ഇല്ല
കണ്ണീർ വാർട്ടിനിയെന്തു കാര്യം
മനുജർ എല്ലാം തകർത്തില്ലേ
നിന്റെ സ്വപ്നങ്ങൾ ഒക്കെയും തകർന്നി
കരയരുത് കിളിമകളെ നീ
കരഞ്ഞീടല്ലേ തീയിൻ കുരുത്തൊരു
പൂവു പോലെ
വാടാതെ നീ വിടർന്നു നിൽക്കു
കദനങ്ങൾ എല്ലാം
ചിരിതൂകി മറയ്ക്കുക നീ