ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ നന്മ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പിലാക്കിയ ഒരു പദ്ധതിയാണ് സീഡ് .  സ്റ്റുഡന്റ് എംപവർമെന്റ് ഫോർ എൻവിറോൺമെന്റൽ ഡെവലൊപ്മെൻറ് എന്നാണ് ഇതിന്റെ പൂർണ രൂപം.  പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പലതരം പ്രവർത്തനങ്ങൾ  സീഡിന്റെ ഭാഗമായി കുട്ടികൾ ചെയ്തുവരുന്നു . കാർഷിക പ്രവർത്തനം, പൂന്തോട്ട നിർമാണം, ലവ് പ്ലാസ്റ്റിക്, സീസൺ വാച്ച് എന്നിവയിലെല്ലാം കുട്ടികളുടെ മികച്ച പങ്കാളിത്തമാണുള്ളത്.  


ശ്രീമതി ലീന രാജേന്ദ്രനാണ് ബ്ലോസ്സംസ്‌ സ്കൂളിലെ

സീഡ് കോ-ഓർഡിനേറ്റർ.

ടീച്ചറുടെ ആത്മാർത്ഥതയും അർപ്പണ ബോധവും

സ്കൂളിനെ സംസ്ഥാനതലം  വരെയുള്ള അവാർഡുകൾ നേടുന്നതിലേക്ക് എത്തിച്ചു.



ബ്ലോസ്സംസ്‌  സ്കൂൾ നേടിയ അവാർഡുകൾ

വർഷം ഇനം ജില്ലാതലം/സംസ്ഥാനതലം സ്ഥാനം
2018-19 സീസൺ വാച്ച് കോഴിക്കോട് ജില്ല ഒന്നാംസ്ഥാനം
2018-19 ലവ് പ്ലാസ്റ്റിക് കോഴിക്കോട് ജില്ല രണ്ടാം സ്ഥാനം
2018-19 പ്രോത്സാഹന സമ്മാനം കോഴിക്കോട് ജില്ല
2019-20 സീസൺ വാച്ച് സംസ്ഥാനതലം ഒന്നാം സ്ഥാനം
2019-20 ഹരിത മുകുളം കോഴിക്കോട് ജില്ല
2019-20 പൂന്തോട്ട നിർമാണം കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം
2020-21 ഹരിത മുകുളം കോഴിക്കോട് ജില്ല
2020-21 സീസൺ വാച്ച് കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം


2021 - 22 ലെ പ്രവർത്തനങ്ങൾ

ഹരിത മുകുളം അവാർഡ് കോഴിക്കോട് ജില്ല .

സീസൺ വാച്ച് അവാർഡ് കോഴിക്കോട് ജില്ല .