ബ്ലോഗ് പ്രവർത്തനങ്ങൾ
കൽപകഞ്ചേരി സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി സൂചിപ്പിക്കുകയാണിവിടെ. മറ്റ്ചില ബ്ലോഗുകൾ കൂടി സ്‍കൂളിനുണ്ടെങ്കിലും ഏറ്റുവും കൂടുതൽ പ്രധാനപ്പെട്ട ബ്ലോഗുകളെപ്പറ്റി മാത്രമാണ് ഇവിടെ പറയുന്നത്.
ബ്ലോഗ് പ്രവർത്തനങ്ങൾ
സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനങ്ങൾ ഒരു പ്രത്യേക രീതിയിലാണ് നടത്തപ്പെടുന്നത്. ബ്ലോഗുകൾ എഡിറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള സാധ്യതകൾ കുട്ടികളെ മനസ്സിലാകുന്ന തരത്തിൽ അവരെക്കൊണ്ടുതന്നെ അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ എഡിറ്റിംങ്ങുകളും മറ്റു പ്രവർത്തനങ്ങളും നടത്തുന്നു. എന്നാൽ യൂസർനെയിമും അഡ്മിനിസ്ട്രേഷൻ പാസ്സ്‌വേർഡും കുട്ടികൾക്ക് നൽകുന്നില്ല. പകരം എഡിറ്റിംഗിനായി ബ്ലോഗ് ലോഗിൻ ചെയ്ത് തുറന്നുകൊടുക്കുന്നു. ആവശ്യമുള്ളവർക്ക് സ്വന്തമായി എങ്ങനെ ബ്ലോഗ് നിർമിക്കാം എന്നതിനെപ്പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. അതുപോലെ ബ്ലോഗ് പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോകളും മറ്റും അപ്‌ലോഡ് ചെയ്യുന്നതിന് യൂട്യൂബിലേക്ക് ലിങ്ക് ചേർക്കുന്നതും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും അവർക്ക് പറഞ്ഞുകൊടുക്കുന്നു. ഇവിടെ താഴെ പരാമർശിച്ചിരിക്കുന്ന യൂട്യൂബ് ചാനലിലെ ഐ.ടി. ട്യൂട്ടോറിയൽ വീഡിയോകളിൽ ചിലത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് വിദ്യാർത്ഥികൾ തന്നെയാണ്. ബ്ലോഗ് പരിശോധിക്കാം
കുട്ടികൾക്ക് ബ്ലോഗ് പ്രവർത്തനം പഠിക്കുവാൻ വേണ്ടി നിർമ്മിച്ച മറ്റൊരു ബ്ലോഗിനെപ്പറ്റിയാണ് ഇനി പറയുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകികൊണ്ടാണ് ഈ ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ബ്ലോഗ് പരിശോധിക്കാം കുട്ടികളുടെ സാന്നിധ്യത്തിൽ ഇത് ഈ വർഷവും വിപുലമായ രീതിയിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്. ഇങ്ങനെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കൂട്ടായ്മയാണ് ഇവിടെ നടക്കുന്ന ബ്ലോഗ് പ്രവർത്തനങ്ങൾ. സമൂഹത്തിന് പ്രയോജനപ്രദമായതരത്തിൽ ഓരോ വിഷയങ്ങളിലുമുള്ള വിഭവങ്ങൾ ഒരുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. അത്തരത്തിലുള്ള വിഭവങ്ങൾ എളുപ്പം ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിച്ചുവെയ്ക്കുവാനും ശ്രദ്ധിക്കുന്നതാണ്. ഇത്തരം ബ്ലോഗ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പലതരത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങൾ ഇവിടെത്തന്നെയുണ്ട്.
.
ഇവിടെ ഇടതുഭാഗത്ത് കാണുന്ന യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് നിരവധി കുട്ടികൾ സഹായിച്ചിട്ടുണ്ട്. ഐ.ടി. ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിട്ട് തുടങ്ങിയ ഒരു ചാനലാണ് ഇത്. ഇന്ന് ഇതിൽ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടെയും വീഡിയോ ട്യൂട്ടോറിയൽ ലഭ്യമാണ്. എന്ന് മാത്രമല്ല നിരവധി വിദ്യാർത്ഥികൾക്ക് യൂട്യൂബ് ചാനലിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതിന് ഇത് ഉപകരിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളത്തിൽ മുഴുവനുമുള്ള നിരവധി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയലുകൾ ഉപകരിച്ചിട്ടുണ്ട് എന്നുള്ളത് അവരുടെ കമന്റുകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്. സൗജന്യമായി ബ്ലോഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ബ്ലോഗുകളിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് ഇങ്ങനെയുള്ള മാർഗ്ഗങ്ങൾ അവലംബിക്കണം എന്നുള്ളതിന് ഒരു ഉദാഹരണം കൂടിയാണിത്. പത്താംക്ലാസ് ICT വീഡിയോ ടൂട്ടോറിയലുകൾ പ്ലേലിസ്റ്റായി കാണാം