ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
          ഗേറ്റിന് സമീപം വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യവും ഉണ്ട്. വിശാലമായ സ്കൂൾ ഗ്രൗണ്ടും ,ധാരാളം ചെടികൾ ഉള്ള പൂന്തോട്ടവും ഇവിടെ ഉണ്ട്. 3.28 ഏക്കറോളം സ്ഥലത്തായി കോൺക്രീറ്റ് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സ് മുറികളിലും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. ഫാൻ , ലൈറ്റ് തുടങ്ങിയവ എല്ലാ മുറികളും ഉണ്ട്.
     കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.  എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം.2500ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള കസേരകളും മേശകളും ഫാനുകളും ലൈറ്റുകളും ഉണ്ട്. 2 വിശാലമായ സ്മാർട്ട് ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും ഇവിടെ ഉണ്ട്.

സ്കൂൾ കെട്ടിടത്തിനുള്ളിൽ തന്നെ അതിവിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിൽ ഒരു ഓപ്പൺ സ്റ്റേജും ഉണ്ട്. ഒരിക്കലും വറ്റാത്ത കിണറ്റിൽ നിന്നും ശുദ്ധ ജലം പൈപ്പ് കണക്ഷൻ വഴി ലഭിക്കുന്നു. കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയറുകളും ഫിറ്റ് ചെയ്തിട്ടുണ്ട്. ഗതാഗത സൗകര്യതിനായി 3 ബസുകളും ഓടുന്നു. വിശാലമായ ഡൈനിങ് ഹാളും, ഫസ്റ്റ് എയ്ഡ് ബോക്സ് മറ്റ് സൗകര്യങ്ങൾ ഉള്ള സിക്ക് റുമും ഇവിടെ ഉണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകമയി 5 വീതം ടോയ്‌ലറ്റുകൾ ഉണ്ട്.

സ്കൂളിന്റെ താഴത്തെ നിലയിൽ എൽകെജി, യുകെജി, എൽപി,യുപി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽകെജി, യുകെജി ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾക്കായി ചെറിയ കസേരകളും മേശകളും ഒരുക്കിയിരിക്കുന്നു. ഇവർക്കായി ഒരു സ്മാർട്ട് ക്ലാസ്സ് റൂം താഴത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടകളുടെ മാനസിക ഉല്ലാസത്തിനായി ഊഞ്ഞാലുകളും സ്ലൈഡുകളും ഒക്കെ ഉള്ള ചെറിയ പൂന്തോട്ടം താഴെ ഉണ്ട്.