പേര് പോലൊരു നാട് !പറയാൻ എളുപ്പം .കണ്ടു കിട്ടാനോ പോരൂ കുന്നംകുളത്തേക്ക് .അടുപ്പുട്ടി ,കിഴൂർ,കക്കാട് കുന്നുകൾ കിഴക്കും ,കിഴക്കു തെക്കും ,പടിഞ്ഞാറുമായി കാവൽക്കാർ എന്നപോലെ നിലകൊള്ളുന്നു .നടുക്ക് ഈഞ്ഞാങ്കുളം ,അയ്യങ്കുളം ,മധുരകുളം .അങ്ങനെ കുന്നുകളും ,കുളങ്ങളും നിറഞ്ഞ ഈ നാടിനെ വിളിക്കാൻ മറ്റെന്തു പേരുണ്ട് -കുന്നംകുളം എന്നല്ലാതെ

പട്ടണത്തിന്റെ പഴമ

ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഹോദയപട്ടണത്തിന്റെ ഭാഗമായിരുന്നു ഈ പട്ടണം .യൂറോപ്യൻ സഞ്ചാരിയായ ബുക്കാനൻ കണ്ടതും കുന്നംകുളങ്ങരൈ തന്നെ .

പട്ടണപ്രവേശം കുന്നത്തുപള്ളി വഴി പടിഞ്ഞാറു നാടുവാഴി മണകുളം രാജസന്നിധിയിലെത്താൻ പുത്തമ്പല്ലി ഇല്ലക്കാരുടെ ഇല്ലകുളങ്ങരയിലൂടെ നടക്കണം ഇല്ലകുളങ്ങര രൂപാന്തരം വന്നപ്പോൾ ഈഞ്ഞാങ്കുളം ആയി .

    പടിഞ്ഞാറു മണക്കുളം കോവിലകം വരെ പടിഞ്ഞാറങ്ങാടി .വടക്കു ചിറളയം കോവിലകം വരെ ചിറളയം അങ്ങാടി .കോവിലകങ്ങളെ ചുറ്റി ഇല്ലങ്ങളും ,മഠങ്ങളും ,അമ്പലവാസി ഗൃഹങ്ങളും ,നായർ ഭവനങ്ങളും .അകന്നു മാറി ചെറുമരും ,പുലയരും, ഈഴവരും .സവർണ്ണർക്കും ,അവർണ്ണവർക്കും അളന്നു മുറിച്ച അകലം .  

കിഴക്കു കണ്ടരമ്പലം .ഇന്ന്  അവിടെ മുസ്‌ലിം പള്ളി .അടുത്ത് അയ്യങ്കുളങ്ങര അമ്പലം അവിടെ ആയിരുന്നു അയ്യങ്കുളം .ആദിവാസികളായ അടിയാളർക്കുവേണ്ടി ഉള്ള ആരാധനാലയങ്ങളായിരുന്നു ഇവയെല്ലാം