ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോവിഡ് കാലത്തിന്റെ ഓർമ്മയിൽ

ആകാശത്തിൽ ഒരു പട്ടം പോലെ ഞാൻ പറന്നു നടക്കുകയായിരുന്നു. അപ്പോൾ മുഖത്ത് വെള്ളത്തുള്ളികൾ വന്നുവീണു  ഞാൻ ഞെട്ടിയുണർന്ന് മുകളിലേക്ക് നോക്കിയപ്പോൾ മഴയാണോ അല്ല എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ അച്ഛൻ മുഖത്ത് വെള്ളം തളിച്ച്താണ് അപ്പോഴാണ് ഞാൻ ഓർത്തത് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന്. എന്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് അച്ഛൻ ഇത്രയും നാൾ വീട്ടിൽ നിൽക്കുന്നത്. കൊറോണ കാലത്തെ അവധി കൊണ്ട് 2 പുസ്തകമെഴുതി തീർക്കാനായിരുന്നു അച്ഛന്റെ പരിശ്രമം അതിൽ ഞാനും പങ്കുചേർന്നു വിശുദ്ധ കഴുത എന്നാണ് അച്ഛന്റെ പുസ്തകത്തിന്റെ പേര്. ഞാനാണ് ഈ പേര് നിർദേശിച്ചത്. എന്റെ അച്ഛൻ വളരെ രസികനായ ഒരു വ്യക്തിയാണ്. അമ്മയിൽ നിന്നും അമ്മൂമ്മയുടെയും നിന്ന് എന്നെ രക്ഷിക്കുന്നത് അച്ഛനാണ്. വീട്ടിലിരുന്ന് ഞാനും അച്ഛനും അമ്മയും ചേക്കേറിയ പക്ഷികളെ നിരീക്ഷിച്ചു. പൊന്മാന്റെ  കൊക്കിന്റെ  രൂപത്തിൽ ആണത്രേ വേഗതയേറിയ ട്രെയിനുകളുടെ മുൻവശം. മരംകൊത്തിയുടെ കഴുത്തിന് ആകൃതിയിലാണ് ഷോക്ക് അബ്സോർബർ ഇവയൊക്കെ എനിക്ക് പകർന്നു തന്ന പാഠങ്ങൾ ആണ്.  കൊറോണകാലം എന്നെയും അച്ഛനെയും പാചകവും പഠിപ്പിച്ചു.  ചപ്പാത്തി, ടൊമാറ്റോ റൈസ്,  ഐസ്ക്രീം എന്നിവയൊക്കെ ആയിരുന്നു ഞങ്ങളുടെ പാചക പരീക്ഷണങ്ങൾ. ക്ഷമയോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ പ്രവർത്തികൾ പൂർണ്ണ ഫലം കാണൂ എന്ന്  പാചകത്തിലൂടെ എനിക്ക് മനസ്സിലായി. 

നിവേദിത ഐ.എസ്
8 ബി ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം