ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു ചുറ്റും നല്ലൊരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമു തന്റെ കുട്ടിക്കാലത്തു മിക്ക സമയത്തും ആ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് കളിക്കുകയും വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിക്കുകയും ചെയ്യുമായിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരത്തിന്റെ പ്രായവും കൂടി രാമുവും വളർന്നു. ആപ്പിൾ മരത്തിൽ നിന്ന് പഴങ്ങൾ കിട്ടാതെയുമായി. രാമു ആ മരം മുറിക്കുവാൻ തീരുമാനിച്ചു. അതിന്റെ പലകകൾ കൊണ്ട് തന്റെ വീട് മനോഹരമാക്കാനും തീരുമാനിച്ചു.ആപ്പിൾ മരത്തിന്റെ ചുവട്ടിലെത്തി മരം മുറിക്കുവാൻ തുടങ്ങി. പെട്ടെന്ന് ആ മരത്തിൽ താമസിച്ചിരുന്ന അണ്ണാനും കുരുവിയും തേനീച്ചയും അവന്റെ ചുറ്റും കൂടി. "മരം മുറിക്കരുത്" അവർ ഒരേ സ്വരത്തിൽ പറഞ്ഞു. നിന്റെ കുട്ടിക്കാലത്തു നീ കളിച്ചതും വിശ്രമിച്ചതും ഈ മരത്തിന്റെ ചുവട്ടിൽ ഞങ്ങളോടൊപ്പം ആയിരുന്നു. ഇത് മുറിക്കാനുള്ള നിന്റെ തീരുമാനം തെറ്റാണ് രാമു.

        "നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. ഒരുപാട് മരങ്ങൾ പ്രകൃതിക്കും മനുഷ്യനും ഭൂമിക്കും വേണ്ടി നമുക്ക് നടാം. നമ്മുടെ നാടിനും വരും തലമുറക്കും അത് ഉപകാരപ്പെടും.നമുക്ക് പ്രകൃതിയെ സ്നേഹിക്കാം... രക്ഷിക്കാം". 
ഇവാനിയ എഡിസൺ
3C ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ