കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു.