ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ/എന്റെ ഗ്രാമം
കുളത്തുപ്പുഴ
കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് കുളത്തൂപ്പുഴ. ശബരിമലയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. മലയാള സംഗീതസംവിധായകൻ രവീന്ദ്രൻ്റെ ജന്മസ്ഥലമാണിത്. കല്ലടയാറിൻ്റെ ഉത്ഭവസ്ഥാനമാണ് കുളത്തൂപ്പുഴ, ഈ നദിയിലാണ് തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
ഭൂമിശാസ്ത്രം
- കല്ലടയാറിന്റെ/കുളത്തൂപ്പുഴയാറിന്റെ ഉൽഭവം കുളത്തൂപ്പുഴ നിന്നാണ്.
- തെന്മല ഡാം കല്ലടയാർ/കുളത്തൂപ്പുഴയാറിലാണ് സ്ഥിതിചെയ്യുന്നത്
- റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിട്ടട്ന്റെ റബർ തോട്ടം കുളത്തുപ്പുഴയിലാണ്
- ഓയിൽ പാാം ഇന്ത്യയുടെ പാം മരതോട്ടം
- സഞ്ജീവനി സംരക്ഷിത സസ്യ തോട്ടം
- റബർ,കുരുമുളക് പ്രധാന കൃഷി
- ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
- ഫോറസ്റ്റ് മ്യൂസിയം
- ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം
ആരാധനാലയങ്ങൾ
ബാലശാസ്താക്ഷേത്രം
കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണ്.