ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/"തിരക്കുകൾക്കിടയിലൊരു ലോക്കഡോൺ..... "

Schoolwiki സംരംഭത്തിൽ നിന്ന്
"തിരക്കുകൾക്കിടയിലൊരു ലോക്കഡോൺ..... "


കൊറോണ വൈറസ് (കോവിഡ് 19 ) നമ്മുടെ ലോകം നേരിട്ട് കൊണ്ട് ഇരിക്കുന്നത് വലിയൊരു വിപത്താണ് പെട്ടന്ന് പടരുന്ന വൈറസ് ആയതിനാൽ ആണ് ഭയപ്പാട് ഏറുന്നത്.ഈ വൈറസിനെ നേരിടാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്‌ ലക്ഷണങ്ങൾ ഉണ്ടായാൽ അവഗണിക്കാതെ പെട്ടന്ന് ചികിത്സ തേടണം .ഇതിനെ ഒഴുവാക്കാൻ ഒന്നാമതായി സാമൂഹിക അകലം പാലിച്ചും മാസ്കുകൾ  ധരിച്ചും കയ്യുറകൾ ഉപയോഗിച്ചും,കൈകൾ സോപ്പിട്ടു കഴുകിയും ഈ ലോകത്തു നിന്നും കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം.നമ്മൾ ഓരോ ജാഗ്രത കൈകൊള്ളുമ്പോഴും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധമാണ്.                  വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുകയാണ് പ്രധാനം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് കൊതുകു നിവാരത്തിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ് നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരു ബുദ്ധമുട്ടും ഉണ്ടാകരുത്എന്നാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.                          തിരക്കുകൾക്ക്‌ ഇടയിലൂടെ ഒരു ലോക്കഡോൺ,ഈ ദിവസങ്ങളിൽ നമ്മൾക്ക് വീട്ടിലിരിക്കാം,സോഷ്യൽ മീഡിയക്ക് അടിമയായ ഈ തലമുറയിൽ നമ്മുക്ക് അൽപ്പം മാറാൻ ശ്രമിക്കാം.വിജ്ഞാനത്തിന്റെ ഉറവിടമായ പുസ്തകങ്ങളെ നമ്മുക്ക് കൂട്ടുകാർ ആക്കം.വായനാശീലം വളർത്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.                മരങ്ങളെയും ചെടികളെയും പരിപാലിച്ചു് കഴിയാം,ഞാൻ എന്റെ വീട്ടിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളിൽ കളർ ചെയ്തു മനോഹരമാക്കി ചെറിയ തരം ചെടികൾ നട്ടുപിടിപ്പിച്ചു.അതിൽ ഓരോ ഇലകൾ തളിരിടുമ്പോഴും എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.എന്റെ ലോക്കഡോൺ സമയങ്ങൾ ഞാൻ ഇങ്ങനെയൊക്കെയാണ് ചിലവഴിക്കുന്നത്.               നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പോലീസ്‌കാരും നമുക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ് അതിനാൽ നമ്മൾ അവരുടെ ഓരോ നിർദ്ദേശവും പാലിച്ചുകൊണ്ട് സാമൂഹിക പ്രതിബന്ധയോടെ നമുക്ക് ഒരുമിച്ചു മുന്നേറാം. "നല്ലൊരു നാളേക്ക് ആയി....... നാടിന്റെ നന്മക്കായി "

മുബഷിറ മുർഷിദ്
ix c ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം