ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ സ്വപ്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്ന ഭൂമി

അങ്ങ് ദൂരെ ഒരു ദേശമുണ്ടായിരുന്നു. അവിടെ ഒരു കുഞ്ഞു ഗ്രാമം. പാവം ജനങ്ങളുള്ള സ്വപ്ന ഭൂമി എന്ന ഗ്രാമം.ഗ്രാമത്തിന്റെ പേര് പോലെ തന്നെയാണ് അവിടുത്തെ ജനങ്ങളും.വളരെ നല്ല മനസുള്ളവരായിരുന്നു. അന്യ ഗ്രാമത്തിൽ നിന്ന് ആളുകൾ വന്നാൽ അവർക്ക് വഴി പറഞ്ഞു കൊടുത്ത് സഹായിക്കാറുമുണ്ട്. പക്ഷേ ആ ഗ്രാമത്തിൽ ഒരു കുഴപ്പം മാത്രമേ ഉള്ളു.ചപ്പു ചവറുകൾ കൂടി കിടക്കും.അതിന്റെ മണം കാരണം ആ ഗ്രാമത്തിൽ ചില ബുദ്ധിമുട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ ഇതൊക്കെ കാരണം അവർ ബുദ്ധിമുട്ടിലായിരുന്നു.ആയിടക്കിയാണ് അവിടെ ഒരാൾക്ക് ഒരു രോഗം പിടിപെട്ടത് .ആശുപത്രിയിൽ കൊണ്ട് പോയി .ഡോക്ടർ തീർത്തു പറഞ്ഞു ഈ രോഗത്തിന് മരുന്നില്ലായെന്ന് .ഡോക്ടർ ഒന്നുകൂടി പറഞ്ഞു ഈ രോഗം പകരുന്നതാണ്. ഈ രോഗം ബാധിച്ചയാളോട് ഇടപഴകുമ്പോൾ അയാളുടെ സ്രവം വായുവിൽ കലരുകയും ആ വായു ശ്വസിക്കുന്ന മറ്റൊരാൾക്കും ഈ രോഗം പകർന്നു കിട്ടുകയും ചെയ്യുന്നു. അപ്പോൾ ഗ്രാമത്തിൽ ഉള്ള ഒരാൾ ചോദിച്ചു ഡോക്ടർ നിങ്ങൾക്കെന്താണ് ഇത്ര ഉറപ്പ് ഇത് നിങ്ങൾ പറഞ്ഞ രോഗമാണെന്ന്? അപ്പോൾ ഡോക്ടർ പറഞ്ഞു അടുത്ത ഗ്രാമത്തിൽ ആശുപത്രി ഇല്ലാത്തത് കൊണ്ട് ഒരാൾ ഇതേ ലക്ഷണവുമായി എന്നെ കാണാൻ വന്നു.അപ്പോൾ എനിക്ക് അതിനെ കുറിച്ച് ഒരു പിടിയും ഇല്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു അയാൾ മരിച്ചു പോയി. അതിനുശേഷം ഇതിനെ കുറിച്ച് ആണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത്.അയാൾ വീണ്ടും ചോദിച്ചു ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്? അതിനുത്തരമായി ഡോക്ടർ പറഞ്ഞു. നമ്മൾ ഇടയ്ക്കിടെ 20 സെക്കന്റോളം കൈകൾ കഴുകുക.രോഗമുള്ള ആൾക്കാരോട് അടുത്തിടപഴകാതിരിക്കുക. ആവശ്യമില്ലാത്ത യാത്ര ഒഴിവാക്കുക.നമ്മുടെ പരിസരം വൃത്തിയാക്കുക. ഇങ്ങനെ ഡോക്ടർ പറഞ്ഞപ്പോൾ ആ ഗ്രാമത്തിൽ ഉള്ള ആളുകൾ ഒരു നിമിഷം ചിന്തിച്ചു പോയി.താൻ ജീവിക്കുന്ന ഗ്രാമത്തിൽ എന്തുമാത്രം ചപ്പുചവറുകൾ ആണ് കിടക്കുന്നത്. അതിന്റ പിറ്റേന്ന് തന്നെ ഒരു ഗ്രാമസഭ കൂടി അവർ തീരുമാനിച്ചു. അവർ അവരുടെ ഗ്രാമം വൃത്തിയാക്കും എന്ന്. ഇന്ന് വ്യാഴം.ഈ ശനിയാഴ്ച തന്നെ അവർ അവരുടെ ഗ്രാമം വൃത്തിയാക്കുമെന്ന് തീരുമാനിച്ചു.അധികം വൈകാതെ ആ ദിവസമിങ്ങെത്തി.എല്ലാവരും ഒത്തു ചേർന്ന് വൃത്തിയാക്കാൻ തുടങ്ങി.അവർ വിശ്രമമില്ലാതെ പരിശ്രമിച്ചു.ഒടുവിൽ അവർ അവരുടെ ഗ്രാമം വൃത്തിയാക്കി .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗം ബാധിച്ച ആളുടെ രോഗം മാറി.അതിനടുത്തു തന്നെയുള്ള ഒരു ഗ്രാമത്തിൽ ഒരാൾക്ക് ഈ രോഗം പിടിപെട്ടു.അതറിഞ്ഞപ്പോൾ സ്വപ്ന ഭൂമി എന്ന ഗ്രാമത്തിലെ ആളുകൾ അവർ ചെയ്ത കാര്യങ്ങൾ പറഞ്ഞു കൊടുത്ത് മറ്റു ഗ്രാമക്കാരെ സഹായിച്ചു.ഇതിലൂടെ ലോകത്തെ മുഴുവനായി നശിപ്പിക്കാൻ കഴിയുമായിരുന്ന മഹാ വിപത്തിനെ അവർ തടയുകയും നശിപ്പിക്കുകയും ചെയ്തു.

ദേവദയ സുമേഷ്
4B ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ