ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രത്യാശയുടെ ദീപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ ദീപം


അടുത്തുള്ള ഗ്രാമത്തിലേക്ക് യാത്ര പോകുകയായിരുന്നു ദാമു. വഴിയിൽവെച്ച് തൻെറ സുഹൃത്തിനെ കണ്ടുമുട്ടി . രാമുവാണല്ലോ അത് .ദാമു ചിന്തിച്ചു . ഹായ് ദാമു നീ എങ്ങോട്ടാണ് പോകുന്നത്,രാമു ചോദിച്ചു. അടുത്തുള്ള ഗ്രാമത്തിലേക്കാ എന്താ നീ വരുന്നോ ദാമു മറുപടി നൽകി . അടുത്തുള്ള ഗ്രാമം എന്നാൽ സ്വർണ്ണപുരിയല്ലേ ? . അതെ അതു തന്നെ . ഇല്ല ഇല്ല ഞാനില്ല നീയും പോകേണ്ട, വിഷവായുവും മാലിന്യവും കൊണ്ട് നിറഞ്ഞതാണ് ആ ഗ്രാമം .അവിടെയുള്ള ആളുകൾക്ക് അസുഖം മാറാത്ത നിമിഷമില്ല. നീ അങ്ങോട്ടു പോകേണ്ട രാമു പറഞ്ഞു .നിനക്കറിയോ ദാമു അത് നേരത്തെ വയലുകളും നെൽപാടങ്ങളും പുഴകളും തോടുകളും കൃഷിയിടങ്ങളും കൊണ്ട് നിറഞ്ഞ സമ്പൽ സമൃദ്ധമായ ഗ്രാമമായിരുന്നു. പിന്നീട് അവിടേയ്ക്ക് ചില ആളുകൾ വന്നു ഫാക്ടറി നിർമ്മിച്ചു. ആളുകൾക്ക് ജോലി നൽകാമെന്നും ഉയർന്ന സാമ്പത്തികലാഭം ഉണ്ടാകുമെന്നും പറഞ്ഞ് അവർ ഗ്രാമവാസികളെ വഞ്ചിച്ചു. ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴകളിൽ തള്ളി. പുഴയിലെ മീനുകളെല്ലാം ചത്തുപൊങ്ങി . വിഷപ്പുക കാരണം വയലുകളും കൃഷികളും നശിച്ചു. ആളുകൾക്ക് അസുഖം മാറാത്ത സ്ഥിതിയിലായി. അങ്ങനെയാണ് ആ ഗ്രാമം നശിച്ചത്. രാമു പറഞ്ഞു. ആണോ.. പാവം നാട്ടുകാർ ദാമു പറഞ്ഞു.....ഇപ്പോൾ ഞാൻ അങ്ങോട്ട് പോകുന്നത് ആളുകളെ ബോധവത്ക്കരണം ചെയ്യാനാണ് . നല്ല കാര്യം ഞാനും വരാം രാമു പറഞ്ഞു. അവർ ഒരുമിച്ച് സ്വർണ്ണപുരിയിൽ ചെന്ന് മുതിർന്നവരെയും സ്ത്രീകളെയും യുവാക്കളെയും ബോധവത്ക്കരിച്ചു. അവർ ഒന്നിച്ച് ഫാക്ടറി പൂട്ടിച്ചു. ആ ഗ്രമം രോഗമുക്തമായി പരിസ്ഥിതി പഴയതുപോലെയായി . അങ്ങനെ ആ ഗ്രമത്തിൻെറ ജെെവസമ്പത്തും മനോഹാരിതയും പച്ചപ്പും എല്ലാം തിരിച്ചുകിട്ടി .ഇതിനു കാരണമായ രാമുവിനെയും ദാമുവിനെയും നാട്ടുകാർ ഏറെ പ്രശംസിച്ചു . നാട്ടുകാർക്ക് ദാമുവും രാമുവും മാതൃകയായി......

ബിജി കുര്യാക്കോസ്
8 ബി ബേത് ലഹേം ദയറ സ്കൂൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ