ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


അമ്മു ഇന്ന് വളരെയേറെ സന്തോഷവതിയാണ് കാരണം ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ അമ്മു രോഗത്തിൽ നിന്ന് മുക്തി നേടിയിരിക്കുകയാണ്. ഇപ്പോൾ അവൾ വളരെയേറെ ആരോഗ്യവതിയും ശുചിത്വവുമുള്ള കുട്ടിയാണ്. അമ്മുവിൻെറ വിജയത്തിനു പിന്നിൽ ഒരു കഥയുണ്ട് . "കുട്ടുകാരെ നമ്മുക്ക് ആ കഥ കേട്ടാലോ" അമ്മു ഒരു അസുഖമുള്ള കുട്ടിയാണ് എന്നും അവൾക്ക് അസുഖമാണ് പല ഡോക്ടർമാരെയും കാണിച്ചു പക്ഷേ അസുഖം മാറുന്നില്ല. മാത്രമല്ല ഇപ്പോൾ അവളുടെ രണ്ടര വയസുള്ള അനിയനും രോഗത്തിൻെറ കെെകളിൽ അകപ്പെട്ടിരിക്കുന്നു. ഇവരുടെ അസുഖകാരണം എന്താണെന്ന് അന്വോഷിച്ചറിയാൻ ഹെൽത്തിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ അമ്മുവിൻെറ വീടു സന്ദർശിച്ചു .അവർ അവിടെ വന്നപാടെ പകുതി ബോധമറ്റനിലയിലായി . കാരണം അത്രയ്ക്ക് വ്യത്തിഹീനമായ പരിസരം അവിടേയ്ക്ക് കയറി വരുന്ന ആർക്കും അറപ്പ് തോന്നുന്നവിധത്തിലായിരുന്നു പരിസരം കിടന്നത് . അവർ അമ്മുവിനെ കാണാൻ അകത്തു കയറി .ആകെ അലങ്കോലമായി കിടക്കുന്ന വീട് ഒരു വ്യത്തിയുമില്ല. അമ്മു ധരിക്കുന്ന വസ്ത്രവും മറ്റും കഴുകിയിട്ട് നാളേറെയ്യി എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും മാത്രമല്ല ആ കുട്ടിയ്ക്ക് യാതൊരു വിധത്തിലുമുള്ള ആരോഗ്യമില്ലയെന്നും അവർക്ക് മനസ്സിലായി . അവർ അമ്മുവിൻെറ മാതാപിതാക്കളോട് വീടും പരിസരവും എന്നും ശുചിയാക്കണമെന്നും അമ്മുവിനും അനിയനും ഇലക്കറികൾ കഴിക്കാൻ നൽകണമെന്നും അവരെക്കൊണ്ട് വ്യായാമം ചെയ്യിക്കണമെന്നും പറഞ്ഞു മാതാപിതാക്കളെ ബോധവാന്മാരാക്കി.പിന്നീട് അവർ ശുചിത്വമുള്ളവരും ആരോഗ്യമുള്ളവരുമായി മാറി അതോടെ അമ്മുവിൻെറയും അനിയൻെറയും അസുഖങ്ങൾ മാറി തുടങ്ങി.

ഇന്ദുജ ജയൻ
8 B ബേത് ലഹേം ദയറ സ്കൂൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ