ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യമെന്നത് വ്യക്തിയുടെ ശാരീരികവും മാനസികവും സുസ്ഥിരവുമായ സമ്പത്താണ്‌. ആരോഗ്യവാനായ ഒരു വ്യക്തിയാണ്‌ സമൂഹത്തിന്റെ നട്ടെല്ല്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഏതു കാര്യത്തിനും ഊർ ജ്ജവും ഉത്സാഹവും ഉണ്ടാകൂ.ആരോഗ്യം മനുഷ്യന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.ശാരീരികവും മാനസികവുമായ ആരോഗ്യമുണ്ട്.ശുദ്ധ വായു, വിഷമയമല്ലാത്ത ആഹാരങ്ങൾ എന്നിവ ആരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്‌.നാം നോക്കിയാൽ ഇന്നത്തെ നാഗരിക സമൂഹത്തെക്കാളും ആരോഗ്യവും ആയുസ്സും കൂടുതലുള്ളത് ഗ്രാമീണ ജനതക്കാണ്. അവർ മണ്ണിൽ പണിയെടുത്ത് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി ആഹാരം കഴിച്ചവരായിരുന്നു.അക്കാലത്ത് ജീവിച്ച ജനതക്ക് രോഗങ്ങൾ പൊതുവെ കുറവായിരുന്നു. അവരുടെ ആരോഗ്യം അവരെ കാണുമ്പോൾ തന്നെ അറിയാമായിരുന്നു.

എന്നാൽ ഇന്ന് നാം നോക്കിയാൽ ആരോഗ്യമോ ഊർജ്ജമോ ഇല്ലാത്ത ഫാസ്റ്റ് ഫുഡ് ഭക്ഷ്ണത്തിന്‌ അടിമകളായ ഒരു കൂട്ടം ആളുകളെ കാണാം . അവരുടെ ആയുസ്സോ വളരെ ചുരുക്കം .നിരവധി രോഗങ്ങളാൽ അവർ ബുദ്ധിമൂട്ടുന്നു.പ്രതിരോധ ശേഷി കുറവായതിനാൽ ഇവർ ആരോഗ്യം ലഭിക്കുവാനും രോഗം മാറ്റുവാനും മരുന്നുകളെ ആശ്രയിക്കുന്നു.ആരോഗ്യം ഒരു വ്യക്തി ആർജ്ജിച്ചെടുക്കെണ്ടതാണ്‌.ആരോഗ്യവാനായ ഒരു വ്യക്തിയെയാണ്‌ സമൂഹത്തിന്‌ ഇന്ന് ആവശ്യം .ആരോഗ്യമാണ്‌ സമ്പത്ത് എന്ന ആപ്തവാക്യത്തിനൊപ്പം നമുക്ക് മുന്നേറാം . ആരോഗ്യവാനായ ഒരു വ്യക്തിക്കേ അടുത്ത തലമുറക്ക് അത് എന്തെന്ന് പറഞ്ഞു കൊടുക്കാൻ സാധിക്കൂ.. ഓർക്കുക നിങ്ങളുടെ ആരോഗ്യത്തിൽ വ്യക്തി ശുചിത്വവും ഉൾ പ്പെടുന്നു.

ഓർക്കുക നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്‌. എപ്പോഴും ആരോഗ്യം കാത്തു സൂക്ഷിക്കുന്ന മറ്റുള്ളവരിലേയ്ക്ക് പകരുന്നവരായി നമുക്കു മുന്നേറാം .


കെനെസ് റ്റി മനു
8 ബി ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം