ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണ് നമ്മുടെ മാതാവ് . വളരെ സമാധാനപരമായ ജീവിതത്തിനു വേണ്ടതെല്ലാം  പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴപെയ്യുന്നു , വിളവുണ്ടാകുന്നു, വൃക്ഷങ്ങളും, ചെടികളുമൊക്കെ വേഗം വളരുന്നു. നമുക്ക് കായ്കനികൾ തരുന്നു . ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനോട് നന്ദി കാണിക്കുന്നതിന് പകരം ഭൂമിയും അന്തരീക്ഷവും   വെള്ളവുമെല്ലാം എന്തെല്ലാം വിധത്തിൽ മലിനമാക്കാമോ അത്രയും ദ്രോഹം നമ്മളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു . പരിസ്ഥിതി മലിനീകരണം മൂന്ന് തരമാണ് . വായു മലിനീകരണം ,ജല മലിനീകരണം, ശബ്ദമലിനീകരണം. വലിയ വലിയ ഫാക്ടറികൾ സ്ഥാപിക്കുകയും  നൂറ് കണക്കിന് ആളുകൾ പണിയെടുക്കുകയും ചെയ്യുമ്പോൾ കരിയും പുകയും മറ്റു വൃത്തികേടുകളുമാണ് വായുവിലേക്ക് കടത്തി വിടുന്നത്. ഇത് ശുദ്ധമായ ഓക്സിജൻ കിട്ടാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നാൽ നാമൊക്കെ ശ്വാസം കിട്ടാതെ മരിക്കേണ്ടിവരും. മറ്റൊരു  ദുരവസ്ഥയാണ് ജലമലിനീകരണ ത്തിലൂടെ നാം അനുഭവിക്കാൻ പോകുന്നത് . നദീതീരങ്ങളിലും  അല്ലാതെയും ധാരാളം  വ്യവസായശാലകൾ പ്രവർത്തിക്കുന്നു .  ഇതിൽ നിന്നെല്ലാം പുറത്തേക്ക് ഒഴുകുന്ന മാലിന്യങ്ങൾ  കിണർ, കുളം , പുഴ ആദിയായ ജല ശേഖര കേന്ദ്രങ്ങളിൽ എത്തുന്നു. മലിനമായ വെള്ളം മറ്റു വസ്തുക്കളെയും മലിനമാക്കുന്നു. ഇതിൽ ഏറെ ദോഷമാണ് കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിനു മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു, അതോടൊപ്പം മലമ്പനിയും. മനസ്സമാധാനവും  ശാന്തിയും  ആഗ്രഹിക്കുന്ന നമുക്ക് ശബ്ദമലിനീകരണം  ഒരു വലിയ ഭീഷണിയാണ്. യന്ത്രങ്ങളുടെ  ശബ്ദ കോലാഹലത്തിനു പുറമേ രാഷ്ട്രീയപാർട്ടികളുടെ ഘോഷയാത്രയും  നമ്മുടെ നാട്ടിലുണ്ട്. മീറ്റിങ്ങുകൾക്കും, പ്രസംഗങ്ങൾക്കും ഉച്ചഭാഷിണി നിർബന്ധമാണെന്ന് പറയുന്നു. ഇതിൻ്റെയൊക്കെ പരിണിത ഫലം നമുക്ക് ചെവി കേൾക്കാതാവുകയാവാം. വളരെ വലുതായ  വനപ്രദേശങ്ങൾ  കേരളത്തിൽ ഉണ്ടായിരുന്നു. ധന തൃഷ്ണമൂത്ത ആളുകൾ  ഗവൺമെൻ്റിനെ സേവപിടിച്ചുകൊണ്ട് വനങ്ങളെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വനങ്ങൾ ഇല്ലാതെയാകുമ്പോൾ നമ്മുടെ നാട്ടിൽ മഴ ഇല്ലാതാകുന്നു. ഒരു കാര്യം തീർച്ച നമ്മളീ പോക്കു  പോവുകയാണെങ്കിൽ മലിനീകരണം കൊണ്ട് മാത്രം സമീപ ഭാവിയിൽ തന്നെ മുഴുവൻ ജീവജാലങ്ങളും നശിച്ചു പോകാനാണ് സാധ്യത. വീടും അന്തരീക്ഷവും മലിനമാക്കാതെ ഇരിക്കുക.  ഇടയ്ക്കിടെ രോഗം ഉണ്ടോ എന്ന് പരിശോധിക്കുക ഇത്രയും കാര്യങ്ങൾ  കൃത്യമായി നിരീക്ഷിക്കാം എങ്കിൽ നമുക്ക് കുറെയൊക്കെ ആശ്വാസം കണ്ടെത്താം
അനന്ദു ബാബു
8 C ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം