ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കോവി‍‍ഡ് ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍‍ഡ് ഭീതി

കേരളമോ ഇന്ത്യയോ എന്നല്ല ലോകം മുഴുവൻ ഇന്ന് ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് .ആദ്യമായിയാണ് അൻ്റാർട്ടിക്ക ഒഴികെയുളള സകല ഭ‍ുഖണ്ടങ്ങളെയും ബാധിക്കുന്ന ഇത്തരമൊരു ലോകവ്യാധിയുണ്ടാക്കുന്നത്. ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ടു എന്ന് അറിയപ്പെടുന്ന ഇൗ വ്യാധി മനുഷ്യനും പക്ഷികളും ഉൾപ്പെടുന്ന സസ്‍തനികളിൽ രോഗമുണ്ടാക്കുന്ന കോറോണ വൈറസ് ലോകത്തിലെ വ്യത്യസ്‍ത രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ആണ് കോവിഡ് 19 എന്ന പേര് നൽകിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൈനയിലെ വുഹാനിലെ രോഗബാധക്ക് പിന്നാലെ ലോകം മുഴുവൻ ഈ മഹാവ്യാധി പടരുകയായിരുന്നു. പ്രായഭേദമന്യ ബാധിക്കുന്ന ഈ മഹാവ്യാധി ബാധിച്ച് ലോകമൊട്ടാകെ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി.യ‍ു എസിലെ മരണനിരക്ക് കാൽലക്ഷത്തിൽ എത്തിനിൽക്കവെ ലോകത്ത് ആകെ 20 ലക്ഷത്തിലെറെ രോഗികൾ. ഈ മഹാവ്യാധിയിൽ നിന്ന് വിണ്ടെടുക്കാൻ ദീർഘകാലത്തെ ജാഗ്രതയ്ക്ക‍ു മാത്രമേ സാധ്യമാക‍ൂ. ലോകം മുഴുവൻ ഈ മഹാവ്യാധിയുടെ പിടിയിലകപ്പെട്ടിരിക്കുമ്പോഴും നമ്മുടെ കൊച്ചുകേരളം ഉത്തമ മാത‍ൃകയാവുകയാണ്.

ശക്തമായ രോഗപ്രതിരോധത്തിലൂടെയും ജാഗ്രതയിലൂടെയും ലോകാരോഗ്യസംഘടനയുടെ അടക്കം അഭിനന്ദത്തിനു അർഹമായിരിക്കുകയാണ്. 93 ഉം88ഉം വയസ്സുളള വയോധികരെ അടക്കം രോഗമുക്തരാക്കി കേരളം രോഗപ്രതിരോധ ശക്തി ത‍ുറന്നുകാട്ടി. രാജ്യത്തെ ആദ്യ കോവിഡ് കേസ് സ്ഥീകരിച്ചത് കേരളത്തിലെ ത‍ൃശ്ശ‍ൂരിലാണെങ്കിലും ഇന്ന് ഏറ്റവും ക‍ൂടുതൽ പേർ രോഗമുക്തരാവുന്നത‍ും കേരളത്തിൽ തന്നെ. വികസിതരാജ്യമായ അമേരിക്കയിൽ സാമ്പിളുകൾ പരിശോധയ്ക്ക് അയക്കാനും നിരീക്ഷണത്തിൽ കഴിയാനും പണം ആവശ്യപ്പെട്ട് ഒരോ ജീവനും വിലപറയുമ്പോൾ രോഗബാധിതരെ തിരഞ്ഞുപിടിച്ച് ക്വാറൻ്റനിൽ എത്തിക്കുകയും ചികിത്സിക്കുകയുമാണ് നമ്മുടെ കേരളം

ദേവനന്ദ
10 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം