പഴമയിൻ ഐശ്വര്യം എല്ലാംവിട്ട്
പുതുമയിൻ പാതയിൽ ഒാടുവാനായ്
ഏറെ പണിപ്പെട്ടിരുന്നു നരൻ
പണമെന്ന നിധി നേടുവാനായ്
നൻമയെ പോലും വിട്ടകന്നു
എങ്ങനെയെങ്കിലും ഉന്നതിയിലെത്തുവാൻ
സ്വാർത്ഥതയോടെ പാഞ്ഞീടുമ്പോൾ
രക്തബന്ധങ്ങളെല്ലാം
ബന്ധനങ്ങളായ് തീർന്നിരുന്നന്ന്
തൻ പ്രതാപം കാണിച്ചീടുവാനായ്
വമ്പും പറഞ്ഞങ്ങനെയിരുന്ന കാലം
തൻ ബന്ധുക്കളെല്ലാം വിദേശത്തെന്ന്
ഒട്ടൊരഹങ്കാരത്തോടെ ചൊന്നിരുന്നു
ഇന്നാ വമ്പും ഹുങ്കും എവിടേയ്‍ക്ക്പോയ്
മരണത്തിൻ ഭീതിയിലാടീടുമ്പോൾ
പുറത്തിറങ്ങാതെ കഴിഞ്ഞിടുന്നു
അന്ന് തൻ സ്‍റ്റാറ്റസിന് ചേരാത്ത ആളുകൾ
ഇന്ന് നിൻ സഹായഹസ്തങ്ങളായിടുന്നു
നിൻ വമ്പും അഹങ്കാരവും പോയെവിടെ
എല്ലാ തിരക്കുകളും എവിടേയ്‍ക്ക്പോയ്
ചിന്തിച്ചു സമയം കളയുവാൻ നേരമില്ല
ബുദ്ധിയെയുണർത്തി കർമ്മനിരതരായ്
ലോകത്തിൻ നൻമയ്ക്കായ്
മുന്നോട്ട് നീങ്ങിടാം ഒരുമയോടെ