ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്
ബി.ഇ.എം എച്ച് എസ് എസ് പരപ്പനങ്ങാടി ( 2025 മെയ് 28)
പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കന്ററി സ്കൂളിൽ 2025 മെയ് 28 ന് ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആൻസി ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 2024 - 27 ബാച്ചിലെ 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ചെറു വീഡിയോകളിലൂടെ വലിയ ആശയം അവതരിപ്പിക്കുന്ന വീഡിയോ നിർമ്മാണം കുട്ടികളെ ആകർഷിച്ചു. മനോഹരമായ റീൽസുകളും വീഡിയോകളും ക്യാമ്പി ന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ചു. സ്കൂളിലെ ഓരോ പ്രവർത്തനങ്ങളും ലഘുവീഡിയോ രൂപത്തിലാക്കി സമൂഹത്തിലേക്കെത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഈ ക്യാമ്പ് ഏറെ മികച്ച ഒന്നായിരുന്നു.


