ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി

ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ ധനികനായ രാജുവും കുടുംബവും ഉണ്ടായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് ആ വീടിനോട് ചേർന്ന് ഒരു ദരിദ്ര കുടുംബവും താമസിക്കാൻ വന്നു. എന്നും ധനിക കുടുംബത്തിൽ നിന്ന് രാജ്യനികുതി വാങ്ങിക്കാൻ രണ്ടു രാജ്യ ഭൃത്യന്മാരെ രാജാവ് അയച്ചിരുന്നു ദരിദ്രക്കുടുംബം താമസിക്കാൻ വരുന്നതിനു മുമ്പേ ധനിക വീട്ടിലെ മാലിന്യം കളയുന്നത് ആ വീട്ടിന്റെ പരിസരത്താണ്. ദരിദ്ര കുടുംബം താമസിക്കാൻ വന്നപ്പോൾ മാലിന്യം കളയാൻ സ്ഥലം ഇല്ലാതെയായി അങ്ങനെ ധനിക വീട്ടിലെ ഉടമസ്ഥനായ രാജു രാജ്യഭൃത്യന്മാരോട് മാലിന്യ ത്തിന്റെ കാര്യം ബോധിപ്പിച്ചു. അവരുടെ വീട് അവിടെനിന്നും മാറ്റുവാനായി രാജാവിനോട് പറയുവാൻ ഭൃത്യന്മാരോട് അപേക്ഷിച്ച് അവർക്ക് കൈക്കൂലി കൊടുത്തു. കൂടുതൽ പൈസ കിട്ടുമെന്ന് അറിഞ്ഞവർ രാജാവിനെ കണ്ടു രാജാവിനോട് പറഞ്ഞു :-" രാജാവേ ഒരു ദരിദ്ര കുടുംബക്കാർ പുറമ്പോക്ക് സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കളവ് പറഞ്ഞു". എന്നാൽ രാജാവ് വളരെ ബുദ്ധിമാൻ ആയിരുന്നു. രാജാവ് പറഞ്ഞു:- നിങ്ങൾ ഒരു കാര്യം ചെയ്യൂ നാളെ ആ ദരിദ്ര കുടുംബത്തോട് രാജസന്നിധിയിൽ വരാൻ കൽപ്പിക്ക. രാജാവ് ഭൃത്യന്മാരോട് ചോദിച്ചു ആരാണ് ഈ പരാതി നൽകിയത്? ആ ദരിദ്ര വീടിനോട് ചേർന്ന ധനിക കുടുംബക്കാരനായ രാജു എന്ന ഉടമസ്ഥനാണ് പരാതി നൽകിയത് ഭൃത്യന്മാർ പറഞ്ഞു. ശരി അവരോടു നാളെ വരാൻ പറയുക രാജാവ് പറഞ്ഞു. രാത്രി രാജാവ് സത്യം അറിയാൻ ഒരു വൃദ്ധന്റെ വേഷത്തിൽ ആ ദരിദ്ര വീട്ടിൽ പോയി വീട്ടിൽ എത്തിയപ്പോൾ ഉടമസ്ഥന് ആ വൃദ്ധനെ കണ്ടപ്പോൾ തന്നെ അത് രാജാവ് ആണെന്ന് മനസ്സിലായി ഉടമസ്ഥൻ രാജാവിനോട് ചോദിച്ചു രാജാവേ അങ്ങ് എന്തിനാണ് വേഷം മാറി ഇവിടെ വന്നത് എനിക്ക് ഈ വീടിന്റെ ആധാരം കാണണം ഇതാ രാജാവേ അപ്പോൾ നിങ്ങൾ പുറംപോക്കിലല്ലേ വീട് വച്ചിരിക്കുന്നത്? ഉടമസ്ഥൻ പറഞ്ഞു :- അല്ല. അടുത്ത വീട്ടിലെ രാജു പറഞ്ഞു നിങ്ങൾ പുറമ്പോക്കിലാണ് വീട് വച്ചിരിക്കുന്നതെന്ന് അല്ല ഞങ്ങൾ അങ്ങനെയല്ല വീട് വച്ചിരിക്കുന്നത് രാജാവേ ഞങ്ങൾക്ക് ഒരു പരാതി ബോധിപ്പിക്കാൻ ഉണ്ട് അടുത്ത വീട്ടിലെ മാലിന്യം മുഴുവനും ഞങ്ങളുടെ വീടിന്റെ പരിസരത്താണ് നിക്ഷേപിക്കുന്നത്. ദയവുചെയ്ത് അങ്ങ് അവരോട് സംസാരിച്ച് മാലിന്യം അവിടെനിന്നും മാറ്റാൻ പറയണം. രാജാവ് പറഞ്ഞു നാളെ നിങ്ങൾ കൊട്ടാരത്തിലേക്കു വരണം രാവിലെ രണ്ടു കുടുംബക്കാരും കൊട്ടാരത്തിൽ വന്നു രണ്ടുപേരും കുറ്റം ബോധിപ്പിച്ചു. രാജാവിന് ശരിയും തെറ്റും മനസിലായി രാജാവ് പറഞ്ഞു :-ഒരു കാര്യം ചെയ്യൂ രാജു നിങ്ങൾ 10000രൂപയും അവർക്ക് കൊടുത്തു മാലിന്യം മുഴുവൻ അവിടെ നിന്നും മാറ്റണം അങ്ങനെ ദരിദ്ര കുടുംബത്തിന് നീതി കിട്ടി രാജാവിന്റെ ബുദ്ധി എല്ലാരും അറിഞ്ഞു.അന്നുമുതൽ ആ നാട്ടിൽ ആരെങ്കിലും ശുചിത്വം പാലിച്ചില്ലെങ്കിൽ 20000രൂപ പിഴ നൽകണം. ഗുണപാഠം :-നാം ശുചിത്വം പാലിക്കണം, പാലിച്ചില്ലെങ്കിൽ ജീവിതം ശൂന്യം

അനഘ എസ് ഡബ്ല്യൂ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ