ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ നമ്മുടെ പങ്ക് എന്താ?
നമ്മുടെ പങ്ക് എന്താ?
വർഷം 2020, അല്ലേ! എത്ര പെട്ടെന്നാ കാലം കടന്നു പോകുന്നേ! ഒരോ വർഷവും കടന്നു പോകുമ്പോഴും അസാദ്ധ്യം എന്ന വാക്ക് ലോകത്തിന്റെ നിഘണ്ഡുവിൽ നിന്ന് മാഞ്ഞു വരുകയാണ്. അസാദ്ധ്യം എന്നു കരുതി തള്ളപ്പെട്ട പലതും ഇപ്പോൾ ജീവിതത്തിലെ വെറും നിത്യ കാഴ്ചകൾ. എവിടെയും വളർച്ച, അതിന്റെ ഉന്നത തലങ്ങളിൽ എത്തി നിൽക്കുന്നു. എല്ലായിടത്തും ഇത് പ്രാവർത്തികമാണോ? പ്രകൃതിയുടെ വളർച്ചയുടെ പട്ടികയോ മറ്റോ ആണ് തയ്യാറാക്കുന്നെങ്കിൽ സദാ കണക്കുകൾ കീഴ്പ്പോട്ട്. എന്തുകൊണ്ട്? 1972 June 5 മുതൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് പരിസ്ഥിതി ദിനം എന്നൊരു ആശയം മുന്നോട്ട് വച്ചതും അത് പ്രാവർത്തികമാക്കിയതും.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ എന്നിവയുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃത മാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക ഇത്തരത്തിലുള്ള വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് അന്ന് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.ഇത്തരം സ്വപ്നങ്ങൾ യഥാർത്യമാക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയവരും കൂട്ടം ചേർന്ന് പോരാട്ടം നടത്തിയവരും പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്.ഇതൊക്കെ കണ്ടിട്ടും പലരും ഇതിൽ നിന്ന് ഒഴിഞ്ഞു മാറുന്നതെന്തെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം തന്നെയാണ്. പലരും പരിസ്ഥിതിയെ സംരക്ഷിക്കാനായി പല പ്രവർത്തനങ്ങൾ നയിക്കുന്നു, പല പോരാട്ടങ്ങൾ നയിക്കുന്നു ഇതിൽ നമ്മുടെ പങ്ക് എന്താണ്? നമ്മൾ എന്താണ് ചെയ്യേണ്ടത്? ഇത്തരത്തിലുളള വലിയ പ്രവർത്തനങ്ങളോ മറ്റോ നടത്തിയില്ലെങ്കിലും നമുക്ക് നമ്മുടേതായൊരും രീതി പിന്തുടരാവുന്നതാണ്. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് വലിച്ചെറിയുക, പ്ലാസ്റ്റിക്കിന്റെ ഉപേയോഗം കുറയ്ക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുക മരങ്ങൾ മുറിക്കാതിരിക്കുക. ഇതൊക്കെയാണ് നമുക്ക് പിന്തുടരാവുന്ന ചെറിയ കാര്യങ്ങൾ. ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മൾ മക്കളുടെ ഘടമയാണ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം