ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ കരുണയുടെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുണയുടെ കരങ്ങൾ

ലോകം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിലാ ണ്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നകൊറോണ വൈറസ് എന്ന മഹാമാരി. അർക്കും തടയാൻ കഴിയാത്ത, എന്നാൽ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വൈറസ് . നാം വീട്ടിൽ സുഖമായ് ഉറങ്ങുമ്പോൾ ഒരുപോളപോലും കണ്ണടയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുന്ന, നമുക്ക് വേണ്ടി നമ്മെ വീട്ടിലിരുത്തുന്ന കരുണയുടെ കരങ്ങൾ. അവർ നമുക്ക് വെറും ആരോഗ്യ പ്രവർത്തകരായിരിക്കാം.എന്നാൽ രോഗമുക്തരാകുന്ന വ്യക്തികളുടെ ദൈവമാണവർ.ഇതുവരെ ആരും അധികം ശ്രദ്ധിക്കാത്ത മാലാഖമാർ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാതെ, ആ ദുഖം മനസ്സിലൊളിപ്പിച്ച്, കൊറോണ വൈറസ് എന്ന കൊവിഡ് 19 നെപ്രതിരോധിക്കുന്നവർ. സ്വന്തം ജീവൻ പോലും കൊടുത്താണ് അവർ രോഗികളെ ശുശ്രൂഷിക്കുന്നത്         ഡോക്ടർമാർ, നർസുമാർ തുടങ്ങിയ ആശുപത്രി ജീവനക്കാർ, പൊലീസ് ഉൾപ്പെടെ എല്ലാ മനുഷ്യരും ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു. എല്ലാവരും സ്വാർഥതവിട്ട് ജാഗ്രതയോടെ കൊവിഡിനെ നേരിടുകയാണ്. നമുക്ക് കൊവിഡിനെ തുരത്താൻ കഴിയും, നമുക്ക് മാത്രമേ അതിന് കഴിയൂ. നമുക്ക് ഒരുമിച്ച് പോരാടാം. 
അഞ്ജന
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം