ബിഎൻവി എൽ പി എസ് പു‍‍ഞ്ചക്കരി/പ്രശംസ

Schoolwiki സംരംഭത്തിൽ നിന്ന്

29/7/2005 വരെ സ്റ്റേറ് ട്രെയിനിംഗ് സെന്റർ പാലോട് വച്ച് നടന്ന കബ്ബ് മാസ്റ്റേഴ്സിനുള്ള ബേസിക് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കുകയും വാറണ്ടിന് അപേക്ഷിക്കുകയും ചെയ്തു. 2005 മുതൽ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. 5/6/2010 ൽ വാറണ്ട് ലഭിച്ചു. യൂണിറ്റ് തുടങ്ങിയ വർഷം മുതൽ കുട്ടികളെ എല്ലാ വ്യാഴാഴ്ച്ചകളിലും പാക് മീറ്റിംഗ് നടത്തിവരുന്നു. അത് പോലെ എല്ലാ വർഷവും യൂണിറ്റ് ക്യാമ്പ് നടത്തുകയും , കബ്ബ് ബുൾബുൾ ഉത്സവ് , ശിശുദിന റാലി തുടങ്ങിയവയിൽ പങ്കെടുക്കുകയും ചെയ്തു വരുന്നു. എല്ലാവർഷവും പുതിയതായി കുട്ടികൾ ചേരുകയും യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. 9/11/2018 മുതൽ 15/11/2018 വരെ സ്റ്റേറ്റ് ട്രെയിനിംഗ് സെന്റർ പാലോട് വച്ച് നടന്ന അഡ്വാൻസ് കോഴ്സ് ഫോർ കബ്ബ് മാസ്റ്റേഴ്സിൽ പങ്കെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അഡ്വാൻസ് കോഴ്സ് കഴിഞ്ഞ ഉടനെ തന്നെ മൂന്നാം ക്ലാസിൽ നിന്നും ആദിത്യൻ, അനന്തു എന്നിവരെ ചതുർത്ഥ ചരൺ ടെസ്റ്റിൽ പങ്കെടുപ്പിച്ച് വിജയം കൈവരിക്കാൻ കഴിഞ്ഞു. അവർ 2019 ൽ കബ്ബിലെ ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ അവാർഡ് അവർക്ക് രണ്ട് പേർക്കും ലഭിച്ചു. 2019 ൽ സഞ്ചയ് സന്തോഷ്, അജയ് എന്നിവർ ചതുർത്ഥ ചരൺ പാസായി. 2020 ൽ അവർക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു. 2020 ൽ അഭിജിത് BR , ആദിത്യൻ Vk എന്നിവർ ചതുർത്ഥ ചരൺ പാസാവുകയും 2021 ൽ ഈ കുട്ടികൾ ഗോൾഡൻ ആരോ ടെസ്റ്റിൽ പങ്കെടുത്ത് റിസൾട്ടിനായി കാത്തിരിക്കുന്നു. ജനുവരി അവസാനം നടക്കുന്ന ചതുർത്ഥ ചരൺ ടെസ്റ്റിന് അദ്വൈത് , വിഘ്നേഷ് എന്നിവർ അപേക്ഷിച്ചിട്ടുണ്ട്.  2018 ൽ ഫെബ്രുവരി 16, 17, 18 തീയതികളിൽ നടന്ന ജില്ലാ കബ്ബ് ബുൾബുൾ ഉത്സവിന് നമ്മുടെ സ്കൂൾ വേദിയായി. എല്ലാ വർഷവും നടക്കുന്ന സ്കൗട്ടേഴ്സ് ഗൈഡേഴ്സ് കോൺഫറൻസിലും റിഫ്രഷർ കോഴ്സിലും കൃത്യമായി പങ്കെടുക്കുകയും അതനുസരിച്ച് യൂണിറ്റ് പ്രവർത്തനവും നടക്കുന്നു. 2018 - 2019 ജനുവരി 18/1/19 മുതൽ 22 / 1/ 19 വരെ കൊല്ലത്ത് വെച്ച് നടന്ന സതേൺ റീജിയണൽ കബ്ബ് ബുൾബുൾ ഉത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. എല്ലാ വർഷവും ജില്ലാ കബ്ബ് ബുൾബുൾ ഉത്സവിലും നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു വരുന്നു. 2019 -2020 ൽ വയനാട് മാനന്തവാടിയിൽ വച്ച് നടന്ന 18th സ്‌റ്റേറ്റ് കബ്ബ് ബുൾ ബുൾ ഉത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. 2020 ആഗസ്റ്റ് മാസം ട്രെയിനിംഗ് സ്‌റ്റഡി പാലോട് സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററിൽ സമർപ്പിക്കുകയും 25/10/2020 ൽ സ്‌റ്റഡി പാസായ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. 6/1/2021 ൽ 10 വർഷം തുടർച്ചയായി സർവ്വീസ് ചെയ്തതിന് VK പ്രശാന്ത് MLA യിൽ നിന്നും ലോംഗ് സർവ്വീസ് ഡെക്കറേഷൻ ലഭിച്ചു. 2021 നവംബർ മാസം 11 മുതൽ 17 വരെ മദ്ധ്യപ്രദേശ് നാഷണൽ ട്രെയിനിംഗ് സെന്റർ പച്ച് മറിയിൽ വച്ച് നടന്ന കബ്ബ് മാസ്റ്റേഴ്സിനുള്ള ഹിമാലയൻ വുഡ് ബാഡ്ജ് കോഴ്സിൽ പങ്കെടുത്തു