ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/നവതി

Schoolwiki സംരംഭത്തിൽ നിന്ന്

നവതി ആഘോഷം 2010 ജനുവരി 4, 5 തീയതികളിൽ നടത്തപ്പെട്ടു 2010 ജനുവരി 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ മാനേജർ ശ്രീ കെ സി വർഗീസ് മാപ്പിള പതാക ഉയർത്തിയതിനെ തുടർന്ന് നവതി വർഷങ്ങളെ അനുസ്മരിപ്പിച്ച് 90 വിദ്യാർഥിനികൾ പങ്കെടുത്ത സൈക്കിൾ റാലി പിടിഎ പ്രസിഡണ്ട് ശ്രീ സാം ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.

ജനുവരി 5 ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് സ്കൂൾ ചാപ്ലിൻ അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത കാർമികത്വം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു മിസ്സ് ഹോംസ്, മിസ്സ് ബ്രൂക്ക്സ്മിത്ത് എന്നിവരെ അനുസ്മരിച്ചു ധൂപ പ്രാർത്ഥനയും നടത്തി തുടർന്ന് അഭിവന്ദ്യ ഡോ. ഗീവറുഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ.കെ.സി വർഗീസ് സ്വാഗതം ആശംസിച്ചു. തിരുവിതാംകുർ രാജകൂടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശ്രീ മാത്യു ടി തോമസ് (എം.എൽ.എ) ശ്രീ ജോസഫ് എം. പുതുശ്ശേരി (എം.എൽ.എ) ശ്രീ ചെറിയാൻ പോളച്ചിറക്കൽ (മുൻസിപ്പൽ ചെയർമാൻ) ശ്രീ സാം ജോസ് (പി.ടി.എ പ്രസിഡന്റ്) കുമാരി ദേവിക അജിത് (വിദ്യാർഥി പ്രതിനിധി) എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി സാറാമ്മ ഉമ്മൻ ക്യതജ്ഞത രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു പ്ലസ് ടു ഹൈസ്കൂൾ കിന്റർഗാർട്ടൻ സ്റ്റാഫ് ഗവേണിംഗ് ബോഡി അംഗങ്ങളിൽ ബോർഡിംഗ് സ്റ്റാഫ് എന്നിവരുടെ കൂട്ടായ പരിശ്രമത്താൽ നവതി ആഘോഷങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു.