ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ....

Schoolwiki സംരംഭത്തിൽ നിന്ന്

2010 2011 കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ പത്താം ക്ലാസ് കലോത്സവം സാമൂഹ്യശാസ്ത്രമേള എക്കോ ക്ലവ് സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഓർമ്മകൾ തിങ്ങി നിൽക്കുന്ന സുവർണ്ണകാലഘട്ടം ആ കൊല്ലം പതിവുപോലെ പാർലമെൻററി സിസ്റ്റം ഇഷ്ടത്തിൽ സ്കൂൾ സ്കൂൾ ലീഡർ ആകുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു പതിവുപോലെ സ്കൂൾ പ്രവർത്തനം അമ്മമാരോടൊപ്പം ചുക്കാൻ പിടിക്കണം എന്നതിലുപരി വലിയ ജോലി ഭാരങ്ങൾ ഒന്നും തന്നെ വരില്ല എന്ന് ഞാനും കരുതി എന്നാൽ ആ സമയത്താണ് ദൂരദർശൻ ചാനലിൽ ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോ തരംഗമാകുന്നത് കേരളത്തിലെ മികച്ച സ്കൂളുകളെ തിരഞ്ഞെടുക്കുന്ന ചൂടൻ മത്സരത്തിലേക്ക് ഞങ്ങളുടെ പെൺപടയും രണ്ടുംകൽപ്പിച്ച് ഇറങ്ങാൻ തീരുമാനിച്ചു എന്ന നിലയിൽ എനിക്കിത് ഒരു സുവർണ്ണ അവസരം ആയി തോന്നി ഒരു ടെലിവിഷൻ ചാനൽ നോമ്പിൽ ഞങ്ങളുടെ സ്കൂളിനെക്കുറിച്ച് വാനോളം വർണിക്കുവാൻ ഉള്ള അവസരം അന്ന് ഞങ്ങൾക്ക് പൂർണപിന്തുണയുമായി എല്ലാം കൊച്ചമ്മമാര് നിന്നും പ്രധാനമായും ചുക്കാൻ പിടിച്ചവർ സൂസൻ സൂസൻ k ജോസഫ് കൊച്ചമ്മ ജിനു കൊച്ചമ്മ ജൂലി കൊച്ചമ്മ ജെസ്സി കൊച്ചമ്മ അന്നമ്മ ചെറിയാൻ കൊച്ചമ്മ എന്നിവരായിരുന്നു യഥാർത്ഥത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോയ ഒരു അനുഭവമായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ( ഒന്നാംഘട്ടം- ഞങ്ങൾ തയ്യാറാവുന്നു) മലയാള മനോരമ പത്രത്തിൽ വായിച്ചിട്ടുള്ള ഒരു ചെറിയ കേട്ടുകേൾവി മാത്രമേ ഞങ്ങൾക്ക് ആദ്യം ഈ പരിപാടിയെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ എന്നാൽ ഞങ്ങൾക്ക് എല്ലാ ആത്മവിശ്വാസവും തന്ന് കൂടെ നിന്നത് ഞങ്ങളുടെ കൊച്ചമ്മമാർ ആണ് ദൂരദർശനിൽ പല സ്കൂളുകൾ എങ്ങനെയാണ് തയ്യാറെടുപ്പോടെ വന്നിരുന്നത് എന്ന് ഞങ്ങൾ കണ്ടു മനസ്സിലാക്കി ചില സർക്കാർ സ്കൂളുകളിലും മറ്റും പ്രവർത്തനങ്ങളും സൗകര്യങ്ങൾ കണ്ടു ഞങ്ങൾ ആദ്യം ഒന്ന് പകച്ചു എന്നാൽ പരിമിതികളെ മറികടന്ന് നമ്മുടെ പെൺപട എങ്ങനെ സ്കൂളിനെ മികവുറ്റതാക്കി മുന്നോട്ടു കൊണ്ടു പോകുന്നു എന്ന് കേരള സംസ്ഥാനത്തെ കാണിച്ചുകൊടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കൊച്ചമ്മമാർ ഞങ്ങൾക്കൊപ്പം നിന്നും നേരിട്ട് ചാനലിൽ പോകുംമുമ്പ് ഹരിതവിദ്യാലയം സംഘാടകർ സ്കൂളും പ്രവർത്തനങ്ങളും മുഴുവനായി ഷൂട്ട് ചെയ്യുവാൻ ഒരു ദിവസം എത്തും അതിനുശേഷമാണ് ജഡ്ജസ് മായുള്ള ഇൻട്രൊഡക്ഷൻ സ്മാർട്ട് ക്ലാസ് റൂമുകളും ക്ലബ് പ്രവർത്തനങ്ങളും കൂട്ടിയിണക്കി ഞങ്ങൾ തയ്യാറായി (രണ്ടാംഘട്ടം- ബാലികാമഠം ക്യാമറക്കണ്ണിലൂടെ) ആ ദിവസം ഇന്നും മായാതെ നിൽക്കുന്നു സ്കൂളും പ്രവർത്തനങ്ങളും മുഴുവൻ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് പോകുന്നു രാവിലെ അസംബ്ലി മുതൽ ഓരോ ചെറിയ കാര്യങ്ങളും അവർ കവർ ചെയ്തു ഏലിയാമ്മ കൊച്ചമ്മയുടെ നേതൃത്വത്തിലുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അന്നത്തെ സെക്രട്ടറി ഞാൻ ആയിരുന്നു അതിനാൽ സ്കൂൾ ഞങ്ങളുടെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രകീർത്തിക്കാൻ എനിക്കും ഒരു സുവർണ്ണ അവസരം ലഭിച്ചു തുടർന്ന് എക്കോ ക്ലബ്ബിൻറെ പച്ചക്കറിതോട്ടം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഐടി ലാബിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ അവർസസൂക്ഷ്മം വീക്ഷിച്ചു സ്മാർട്ട് ക്ലാസ്സ് റൂം എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്തി അന്ന് ഞങ്ങളുടെ വെണ്ണയിൽ ജോലി കൊച്ചമ്മയുടെ തകർപ്പൻ ഇംഗ്ലീഷ് ക്ലാസും ബ്ലോക്ക് മന്ത്രിയും ഇടംനേടി 2 ഓർമ്മ ശരിയാണെങ്കിൽ അന്ന് കൊച്ചമ്മ ഇംഗ്ലീഷ് ഇംഗ്ലീഷ് സെക്കൻഡിൽ എ ഷേക്സ്പിയർ ഡ്രാമ ആണ് പഠിപ്പിച്ചുകൊണ്ടിരുന്ന തുടർന്ന് ലൈബ്രറികളും മറ്റ് സ്കൂൾ പ്രവർത്തനങ്ങളും നിരീക്ഷിച്ചു ഹരിതവിദ്യാലയം ടി അനന്തപുരിയിലേക്ക് പോയി (അവസാനഘട്ടം - അങ്കത്തട്ട് ലേക്ക്) രാവിലെ തന്നെ ഞങ്ങൾ ഏകദേശം 10 വിദ്യാർഥികളുമായി കൊച്ചമ്മമാരുടെ സംഘം ഒരു മിനി വാനിൽ തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തിരിച്ചു പല എപ്പിസോഡുകൾ കണ്ട് ഞങ്ങൾ അത്യാവശ്യം നല്ല തയ്യാറെടുപ്പോടെയാണ് പുറപ്പെട്ടത് ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്ന കൗതുകവും ഞങ്ങൾക്ക് ഉണ്ടായിരുന്നു ഞങ്ങൾ അവിടെ എത്തിയപ്പോൾ മലപ്പുറം പോലീസ് സെക്കൻഡറി സ്കൂൾ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത് ടിവിയിൽ എപ്പിസോഡ് കണ്ടതിൽ അപ്പുറം ജഡ്ജ് നേരിട്ട് കൊതിക്കുമ്പോൾ ഉള്ള അനുഭവം എങ്ങനെയെന്ന് ഞങ്ങൾ അത് കണ്ട് മനസ്സിലാക്കി മലയാളത്തിൻറെ പ്രിയ എഴുത്തുകാരി കെ ആർ മീര യൂണിസെഫ് ഇന്ത്യയുടെ പ്രതിനിധിയും മലയാളിയുമായ പിയൂഷ് ആൻറണി പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോക്ടർ ആർ വി ജി മേനോൻ പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ തുടങ്ങിയവരായിരുന്നു പ്രധാന വിധികർത്താക്കൾ അക്ബർ സാറിൻറെ ഉതുപ്പാൻ കിണർ എന്ന ചെറുകഥ ഞങ്ങൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്നു കഥാന്ത്യത്തിൽ പുതു പാൻറ് മരണത്തെ ഉപ്പാൻറെ രേഖ സെറ്റ് ആക്കണം ഗോപനം ചെയ്തു എന്ന് എത്ര മനോഹരമായി വർണിച്ചു എന്ന് ഷൂട്ടിങ്ങിനു ശേഷം കിട്ടിയ അവസരത്തിൽ മലയാളം അധ്യാപിക ചമയം ഞങ്ങളും അദ്ദേഹത്തോട് തന്നെ പങ്കുവെച്ചത് മറക്കാനാവാത്ത നിമിഷം ആണ് സ്കൂൾ ലീഡർ എന്ന നിലയ്ക്ക് എനിക്ക് പല ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നു ഡോക്യുമെൻററി യിൽ കണ്ട് അതിനുമപ്പുറം ആയി എന്തൊക്കെ മാറ്റങ്ങൾ സ്കൂളിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആർ ബിജി സാർ ചോദിച്ചു പിയൂഷ് മാഡത്തിന് പുഞ്ചിരിയോടെ ഉള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി പെൺകുട്ടികൾ മാത്രം എന്നത് ഒരു പരിമിതിയായി കാണാതെ ഞങ്ങൾ ഒന്നായി ഇത്രയധികം പ്രവർത്തനങ്ങൾ ചെയ്തേനെ അവർ എല്ലാവരും പ്രകൃതി ച്ചപ്പോൾ അത് ഞങ്ങൾക്ക് അഭിമാന നിമിഷം ഞങ്ങൾ നൂറിൽ 92.5 മാർക്ക് നേടി എന്നാൽ സെമിഫൈനൽ കടക്കുവാൻ 93 മാർക്ക് ആയതിനാൽ ഞങ്ങൾക്ക് ഫൈനൽ വേദി കാണുവാൻ ആയില്ല എന്നിരുന്നാലും ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു പരിപാടി സംപ്രേഷണം ചെയ്തപ്പോൾ കിട്ടിയ അനുഭൂതി വേറൊന്നും തന്നെയായിരുന്നു. യൂട്യൂബ് ഒന്നും സജീവമല്ലാത്ത അന്ന് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് റിപ്പീറ്റ് ടെലികാസ്റ്റ് ഞങ്ങൾ കണ്ടു. 10 വർഷങ്ങൾക്കിപ്പുറം ഈ ഓർമ്മകളിലേക്ക് പോകുമ്പോൾ അന്നും താങ്കൾ നിന്ന് എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി