ഫോർട്ട് ബോയിസ് എച്ച്. എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയ്ക്കകം

തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകം ദേശത്തെ പൗരാണിക വിദ്യാഭ്യാസ സ്ഥാപനമാണ് ഫോർട്ട് ഹൈസ്കൂൾ

ഭൂമിശാസ്ത്രം

ചരിത്ര പ്രാധാന്യമുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് സ്ഥിതി ചെയ്യുന്ന 150 വർഷം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഫോർട്ട്ഹൈസ്കൂൾ.സ്കൂൾ മതിലകത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വൈദ്യശാസ്ത്ര വിഭാഗങ്ങളുടെ കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ

നമ്മുടെ രാഷ്ട്രപിതാവ് പൊതുജന സമ്മേളനത്തിനായി ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. ആധുനിക കവിത്രയങ്ങളിലെ ശ്രീ ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂൾ ആണിത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ശ്രീ പരിപൂർണ്ണൻ ഈ സ്കൂളിലെ വിദ്യാർഥി ആയിരുന്നു. സാമൂഹിക, രാഷ്ട്രീയ, വൈദ്യശാസ്ത്ര വിഭാഗത്തിലെ നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവന ആണ്.

ആരാധനാലയങ്ങൾ

പത്മനാഭപുരം സ്വാമി ക്ഷേത്രം

പത്മനാഭപുരം സ്വാമി ക്ഷേത്രം, വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രം ,ശ്രീകണ്ഠേശ്വരം, അനന്തൻകാവ് ,ശ്രീ വിൽവമംഗലം സ്വാമിയാർ ക്ഷേത്രം ,അഗ്നികോൺ ഗണപതി ക്ഷേത്രം തുടങ്ങി 1500 വരെ വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഈ വിദ്യാലയത്തിന്റെ പരിസരത്തെ ദൈവീക സ്പർശമുള്ള ഒരു അന്തരീക്ഷമായി മാറ്റിയിരിക്കുന്നു.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് ഫോർട്ട്
  • ഫോർട്ട് ഗേൾസ് മിഷൻ
  • ജി യു പി എസ് വിറകുപുരക്കോട്ട
  • ജി യു പി എസ് പാൽക്കുളങ്ങര

ചിത്രശാല

ചിത്രാലയം

ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചിത്രാലയം

ഈ നഗരം തിരുവനന്തപുരം ആകുന്നതിനു മുമ്പുണ്ടായിരുന്ന തിരുവിതാംകൂർ സ്വരൂപത്തിന്റെ രാജാക്കന്മാർ ,റാണിമാർ, സാംസ്കാരിക ചരിത്രം, നിത്യ ഉപയോഗ സാധനങ്ങൾ, തൊഴിൽ ,ജീവിത പശ്ചാത്തലം, കാർഷിക ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ പൗരാണിക മഹിമയോതുന്ന എണ്ണച്ചായ ചിത്രങ്ങളുടെ വിപുലമായ ശേഖരണം ഉള്ള ചിത്രശാല കൂടിയാണിത്.