വയറെ ശരണം പാടി നടക്കും
തീറ്റ കൊതിയൻ കുഞ്ഞവറാൻ
കണ്ണിൽ കണ്ടത് തിന്ന് നടക്കും.
കൈയ്യും വായും കഴുകാതെ..
രോഗാണുക്കൾ പയ്യെ പയ്യെ
കുഞ്ഞവറാനെ പിടികൂടി..
വയറിനു വേദന പല്ലിന് വേദന..
വേദന വേദന സർ൮ത്ര.
ഒന്നും തിന്നാൻ കഴിയാതൊടുവിൽ
നിലവിളി ആയി പാവത്രാൻ.
ഡോക്ടർ വന്നു. വൈദ്യൻ വന്നു
നിലവിളി കൊണ്ട് ഒരു പൊടിപൂരം
ആഹാരത്തിന് മുൻപും പിൻപും.
കൈയ്യും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ '
രോഗം നമ്മെ പിടികൂടും...'