ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രാമൊഴി

നീലമലകൾ കമാനമൊരുക്കുന്ന
പ്രകൃതിതൻ ഹരിതാഭ കാണുവാൻ
സഞ്ചാരികളെ വരൂ...

കറുത്തവരകൾപോലെ കിടക്കുന്ന പാതയും
തരുക്കൾ തിങ്ങിനിൽക്കുന്ന കാനനവും
പ്രകൃതിതൻ സൗന്ദര്യമേറെയാക്കുന്നു...

ഭൂമിതൻ ശോണിതമാം
നീർച്ചാലുകളിൽ
പറന്നുകളിക്കും പരലുകളും
താഴ്‌വരയിൽ നിന്നുയരും മാരുതനിൽ
ആനന്ദ നൃത്തമാടിടും ദേവദാരുവിൻ
ചില്ലകളും, വല്ലികളും..
പ്രകൃതിതൻ സൗന്ദര്യപൊൻ കൊടിയാകുന്നു.

രാവിന്റെ നീലകമ്പിളിക്കുള്ളിലുറങ്ങുന്നു
വിണ്ണിൽ ചന്ദ്രനും നക്ഷത്രങ്ങളും
കണ്ടകിനാക്കളിൽ കാണാകിനാക്കളിൽ
കോൾമയിർ കൊണ്ടെന്റെ ഉള്ളമാകെ

പ്രകൃതിതൻ ഹരിതാഭ കാത്തു
സൂക്ഷിക്കേണ്ടവർ നമ്മൾത്തന്നെ
വരും തലമുറയ്ക്കും സ്വസ്ഥമായി ജീവിക്കാൻ
പ്രകൃതിയോടിണങ്ങി നാമിന്നേ ജീവിക്കണം


 

അജോ റോബർട്ട്
8 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത