ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം/2024-25
| Home | 2025-26 |

ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.
ജൂലൈ 5 ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കാരിക്കേച്ചർ മത്സരം, ക്വിസ്സ് , ബഷീർ പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു .
സെപ്ത്തംബർ 25 ന് കുട്ടികളുടെ ഭാഷാപ്രതിഭ തെളിയിക്കുന്നതിനു സഹായമായ വാങമയ പരീക്ഷ നടത്തി. യു . പി വിഭാഗത്തിൽ നിന്ന് 6 A യിലെ ജിസ്സ് മരിയയും , അമാനിയ നർഗീസ്സും , ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 8 E യിലെ േശ്രയ തോമസ്സും , ദിയ തെരസ്സയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങൾ കരസ്ഥമാക്കി.
വിദ്യാരംഗം സർഗ്ഗോത്സവത്തിൽ കഥക്കൂട്ടം , വായനക്കൂട്ടം , അഭിനയക്കൂട്ടം , ആസ്വാദനക്കൂട്ടം , ആലാപനക്കൂട്ടം ,വരക്കൂട്ടം എന്നീ ക്ലാസ്സുകളിൽ കുട്ടികൾ പങ്കെടുത്ത് മികവു തെളിയിച്ചു . വരക്കൂട്ടത്തിൽ നിന്ന് 8 A യിലെ കുമാരി രത്ന ആർ ഷെട്ടി ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നവംബർ 1 കേരളപിറവിദിനത്തിൽ , കേരളചരിത്രാവതരണം, ശ്രി . ബോധേശ്വരന്റെ കേരളരാനാലാപനം , കവിതാലാപനം,കേരളനാടിന്റെയും മാത്യഭാഷയുടെയും പ്രാധാന്യം ഉൾപ്പെടുത്തികൊണ്ട് പ്രസംഗവും തുടർന്ന് ഭാഷാ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
ജനുവരി മാസത്തിൽ ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ ശ്രി . എം.ടി വാസുദേവൻനായരെ അനുസ്മരിച്ചു.