ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം-17
2018-19 അധ്യയനവർഷത്തെ വിദ്യാരംഗംക്ലബിന്റെ ഔപചാരികഉദ്ഘാടനം 21-7-2018-ൽ സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ഇന്ന് നമ്മളിൽ നിന്നും അന്യമായികൊണ്ടിരിക്കുന്ന ഒരു കലാരൂപമായ കാക്കരശ്ശി നാടകം കുട്ടികൾക്കു പരിചയപ്പെടുത്തുവാൻ തദവസരത്തിൽ കഴിഞ്ഞു. വിദ്യാരംഗം കാലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19-ന് വായനദിനാചരണത്തിനു തുടക്കമിട്ടു. മലയാളിയെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ശ്രീ.പി.എൻ പണിക്കുരുടെ ചരമദിനമായ വായനദിനത്തിൽ അദ്ദേഹത്തെ ആദരിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രധാന പ്രവർത്തനമായ ക്ലാസ്റൂം ലൈബ്രറിയുടെ ശാക്തീകരണത്തിന്റെ ഭാഗമായി സ്ക്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും സേപാൺസർ ചെയ്ത ഒരു പുസ്തകം വീതം എല്ലാക്ലാസ് ലൈബ്രേറിയൻനാർക്കും ഹെഡ്മിസ്ട്രസ് നൽക്കുകയുണ്ടായി. സ്ക്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും കുറഞ്ഞത് ഒരു പുസ്തകമെങ്കിലും ലൈബ്രറികളിലേക്ക് സ്പോൺസർ ചെയ്യുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനവും വിൽപ്പനയും അധ്യാപകരുടെയും കുട്ടികളുടെയും പരിപൂർണ സഹകരണം കൊണ്ട് വൻവിജയമായി.അങ്ങനെ ക്ലാസ്സ് ലൈബ്രറികൾ വിപുലപ്പെടുത്താൻ ഊ പ്രവർത്തനം സഹായിച്ചു.