ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
7-ആം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു അശോക്.അവന്റെ അധ്യാപകൻ ക്ലാസ്സിലെ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു.അന്ന് പ്രാർത്ഥനയിൽ ഒരു കുട്ടി മാത്രം വന്നില്ല.അശോക് ഹാജർ പുസ്തകത്തിൽ നോക്കിയപ്പോൾ മുരളിയാണതു എന്നു മനസിലായി.ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്നു ചോദിച്ചു."എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്? ". മുരളി ഉത്തരം പറയാൻ പോയപ്പോഴേക്കും അധ്യാപകൻ ക്ലാസ്സിലേക്ക് കയറി വന്നു .അശോകിനോട് അധ്യാപകൻ ഇന്ന് പ്രാർത്ഥനയിൽ വരാത്തവർ ആരൊക്കെയാണെന്ന് ചോദിച്ചു.മുരളിമാത്രമാണ് വരാത്തതെന്നു അശോക് പറഞ്ഞു.അധ്യാപകൻ:മുരളീ നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്?. മുരളിക്കിന്നു ശിക്ഷ കിട്ടുമെന്ന് വിചാരിച്ചു ക്ലാസ്സിലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു കാരണം മുരളി നല്ലവണ്ണം പഠിക്കുകയും ഹോംവർക്ക് ചെയ്യുന്നതും കൊണ്ടു ആർക്കും അവനെ ഇഷ്ടമല്ല.അധ്യാപകൻ മുരളിയെ ശിക്ഷിക്കുന്നതിനുമുമ്പ് കാരണം തിരക്കി.മുരളി:സാർ,ഞാൻ പ്രാർത്ഥനയ്ക്ക് വരാൻ ഒരുങ്ങിയപ്പോഴാണ് ക്ലാസ്സു മൊത്തം ചവറു കണ്ടത്. അതുകൊണ്ട് ഞാൻ ക്ലാസ്സു വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.പരിസരം വൃത്തിയായാലല്ലേ സാർ അറിവ് ലഭിക്കൂ എന്നു പറഞ്ഞപ്പോൾ മുരളി യെപ്പോലെയുള്ള കുട്ടികൾ എന്റെ വിദ്യാർത്ഥികളാണെന്നു പറയാൻ എനിക്കഭിമാനമാണെന്നു അധ്യാപകൻ പറഞ്ഞു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ