ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ലോകം നാശത്തിന്റെ വക്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം നാശത്തിന്റെ വക്കിൽ

ആധുനിക കാലഘട്ടത്തിൽ നാം നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കാരണം ശുചിത്വം എന്ന നാലക്ഷരത്തിന്റെ സമകാലിക പ്രസക്തി നാം മനസ്സിലാക്കണം. ശുചിത്വം ഏറെ വേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പകർച്ചവ്യാധികൾ വളരെ അധികം പകർന്നു കൊണ്ടിരിക്കുന്നത് കൊണ്ട് നമ്മുടെ ലോകം നാശത്തിന്റെ വക്കിൽ എത്തിയിരിക്കുകകയാണ്. ഈ ഒരു സാഹചര്യത്തിൽ നിന്നും നമുക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.

ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വം തന്നെ പല രോഗത്തിൽ നിന്നും അകറ്റുമെന്നു നാം മനസ്സിലാക്കണം.മാത്രമല്ല തനിക്ക് രോഗപ്രധിരോധശേഷി നൽകും എന്നും നാം മനസ്സിലാക്കണം. പരിസര ശുചിത്വം ഉണ്ടായാൽ തന്റെ വീടും ചുറ്റുപാടും അണുവിമുക്‌തമാകുമെന്നും നാം അറിയണം. ഇതുകൊണ്ട് ഗുണം നമുക്ക് മാത്രമല്ല ഉണ്ടണ്ടാകുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള നമ്മുടെ സഹജീവികൾക്കും ഗുണം ഉണ്ടാക്കും.അങ്ങനെ നമ്മുടെ സമൂഹവും അണുവിമുക്‌തമാകും. സമൂഹം അണുവിമുക്‌തമായാൽ ഈ ദേശം തന്നെ അണുവിമുക്‌തമാഗും.
രോഗം വന്നിട്ട് മുൻകരുതലുകൾ എടുത്തിട്ട് കാര്യമില്ല. അതു മറ്റു വ്യക്തികൾക്കും പകരും.കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ ജീവിതത്തിൽ ശുചിത്വം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആധുനിക കാലഘട്ടത്തിൽ മറ്റുള്ളവർക്ക് മാധൃകയാകണമെങ്കിൽ നമ്മുടെ ജീവിതത്തിലും ഇത്തരം നല്ല കാര്യങ്ങൾ ഉണ്ടാകണം. ഈ കൊറോണ കാലത്ത് വ്യക്തി, പരിസര ശുചിത്വത്തിൽ എല്ലാവരും ശ്രദ്ധയോടെ നിർവഹിക്കണം. ഈ സാഹചര്യം മാറിയാലും ശുചിത്വത്തെ നാം അകറ്റരുതു.എല്ലാവർക്കും ഈ ബോധം ഉണ്ടാകണം. നമ്മുടെ ലോകം അണുവിമുക്‌തമാകട്ടെ.

ഹിസാന നർഗീസ്
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം