ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതി തന്നെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തന്നെ അമ്മ
  ഇന്നത്തെ ജീവിത കാലഘട്ടത്തിൽ നമ്മൾ ചെയ്യേണ്ട ഒന്നാണ് പരിസ്ഥിതി സംരക്ഷണം. എന്നാൽ പുതുതലമുറ പരിസ്ഥിതി സംരക്ഷണത്തെ ഗൗനിക്കുന്നില്ല. പുറകിലേക്ക് ഒന്ന് ചിന്തിച്ചാൽ പണ്ടുള്ള മാതാപിതാക്കൾ ഒരു തൈ നട്ടാൽ  അതിന് വളമിട്ടു വെള്ളമൊഴിച്ചു സ്നേഹം നൽകി  അതിനെ പരിപാലിക്കുന്നു. അത്  കായ്ച്ചു കഴിഞ്ഞാൽ അവരുടെ സന്തോഷം പറയാനാവുമോ..... 
          നന്മയുള്ള മനുഷ്യർ മരങ്ങൾ നട്ടു  വയ്ക്കുന്നു,  സ്വാർത്ഥനായ മനുഷ്യൻ  പ്രകൃതിയെ വെട്ടി വേദനിപ്പിക്കുന്നു. മരങ്ങൾ നട്ടു പിടിപ്പിക്കുന്ന  നന്മയുള്ള മനുഷ്യരായി ഈ കാലഘട്ടം മാറേണ്ടത് ആവശ്യമാണ്. പ്രകൃതി അമ്മയാണ്. വാഹനങ്ങളിൽ നിന്നുള്ള പുകയും ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളും പ്രകൃതിയാകുന്ന അമ്മയെ വേദനിപ്പിക്കുന്നു. ഈ ലോക്ക്ഡൗൺ കാലത്ത്

ഒരു തൈ എങ്കിലും നമുക്ക് നട്ടുപിടിപ്പിക്കാൻ ആകട്ടെ. പ്രകൃതിയാകുന്ന അമ്മയെ സ്നേഹിക്കുക സംരക്ഷിക്കുക. നാളെയുടെ തലമുറകൾ ആയ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ബോധം ഉള്ളവരായി മാറണം. മരം ഒരു വരമാണ്, പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മൾ മറ്റുള്ളവർക്ക് മാതൃകയാവണം. മരങ്ങൾ വെട്ടി നശിപ്പിക്കാതെയും മലിനജലം പുഴയിൽ ഇടാതെയും പ്രകൃതിയാകുന്ന അമ്മയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്കാവട്ടെ. Philomina Hena NS IX.

PHILOMINA HENA N.S.
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം