മാനവകുലത്തിന്റെരാശിവേട്ടയാടി
തകർക്കുന്നവ്യാധിയെ എതിർക്കണം നാം
വായുവിലൂടെ ഉള്ളിൽ കയറി
താണ്ഡവമാടുന്ന ഭൂതത്തെ
തകർക്കണം നാം
മുല്ലമൊട്ടുപോലുള്ള പല്ലുകാട്ടി
ചിരിക്കുന്ന കാവിലെ
യക്ഷിയായിവ്യാധി നമ്മെ നോക്കി
ചിരിച്ചീടുന്നു കാലനായി,ഭൂതമായി,
മഹാമാരിയായി മനുഷ്യരാശിയെ
വേട്ടയാടുന്ന കൊറോണയെ
എതിർക്കണം നാം....
മരണത്തിന്റെ ഇരുട്ടിൽ തള്ളിയിടുന്ന
കൊറോണയെ തുരത്തുക നാം
സൂര്യന്റെ പ്രഭ മായുന്ന പുലരിയെ
വരവേൽക്കാൻ നാം മനുഷ്യർക്ക്
ആകുമോ?....
ഇനിയുമൊരു
പുലരിക്കുവേണ്ടി,മുലപ്പാലിനായി
ശാഠൃം പിടിക്കുന്ന പൊന്നോമന
കൾക്കുവേണ്ടി,വാർധൃക്യത്തിന്റെ
ചവർപ്പ് നുണയുന്ന വൃദ്ധജനങൾക്ക്
വേണ്ടി പൊരുതാം,കൊറോണയെ മരണം വരെ...........