മാനവ ജനതയുടെ വിധി
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും
നീ എണ്ണി എണ്ണിപകവീട്ടിയില്ലേ
നിൻ തേങ്ങൽ അന്നു ഞാൻ കേട്ടതില്ല
നിൻ വിങ്ങൽ അന്നു ഞാൻ അറിഞ്ഞതില്ല
മണ്ണെന്ന മാറിൽ ഞാൻ ചെയ്ത പാപങ്ങൾ
ഇന്നു ഞാൻ അറിയുന്നു നിന്നീലൂടെ
കാലമേ നീ .... ഞങ്ങൾക്കു തന്ന
സൂചനകൾ ഒന്നും കണ്ടതില്ല
ക്ഷമിക്കുക നീ.... കാലമേ .....
പൊറുക്കുക നീ..... കാലമേ ....
ചെയ്യുകില്ല ഇനി ചെയ്യുകില്ല
നിന്നോടു തെറ്റുകൾ ചെയ്യുകില്ല
മറക്കാം നമുക്ക് ഭൂതകാലത്തിന്റെ
തെറ്റുകൾ മാറ്റി മുന്നേറാം
ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക