ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25
പ്രവേശനോൽസവം
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബലിപെരുന്നാൾ ആഘോഷം
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിൽ മെഹന്ദി ഫസ്റ്റ്, ഒപ്പന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് ജൂൺ 20 വ്യാഴാഴ്ച പ്രശസ്ത എഴുത്തുകാരൻ രമേശ് വട്ടിങ്ങാവലുമായി ആലുമായി കുട്ടികൾക്ക് അഭിമുഖത്തിനുള്ള അവസരം നൽകി.പുസ്തക പ്രദർശനം,അക്ഷരക്കാഴ്ച, പുസ്തക പരിചയം, പുസ്തകശേഖരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിന്റെ വിവിധ സാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടെ അവതരണം എന്ന രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ സ്കൂളിൽ എത്തി. ബഷീറിന്റെ കളിലെ കഥാഭാഗങ്ങളെ നാടകമാക്കി അവതരണം നടത്തി.
ജനറൽബോഡി യോഗം
സ്കൂളിൽ പിടിഎ ജനറൽബോഡി യോഗം ജൂലൈ 30 ബുധനാഴ്ച വുമൺസ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു പിടിഎ പ്രസിഡണ്ടായി മുസ്തഫ എന്നിവരെയും വൈസ് പ്രസിഡണ്ടായി ഷാഹുൽ ഹമീദ് കെ എന്നിവരെയും സെൽമ ഷക്കീൽ എന്നിവരെയും തെരഞ്ഞെടുത്തു.
സ്കൂൾ ഇലക്ഷൻ
2024-25 അധ്യായന വർഷത്തിലെ സ്കൂൾ ലീഡ സ്കൂൾ ലീഡർ ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ആദ്യം സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർക്ക് ചിഹ്നങ്ങൾ നൽകുകയും ചെയ്തു. ഇലക്ഷൻ പ്രചാരണത്തിനുള്ള സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് തികച്ചും ജനാധിപത്യമായ രീതിയിൽ ഇലക്ഷൻ നടത്തുകയും റിഫാ സൈനബ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു.
ലോക വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ
ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ ബുൾ ബുൾ, ബണ്ണീസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിജ്ഞ എടുത്തു.
ലഹരി വിരുദ്ധ ദിനം
പുകയില രഹിത, ലഹരി വിരുദ്ധ കാമ്പസ് പദ്ധതിയുടെ ഭാഗമായി കാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളിലെയും മുഴുവൻ ക്ലാസുകളിലുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ടീച്ചേഴ്സ് ഡേ
സെപ്റ്റംബർ 5 ടീച്ചേഴ്സ് ഡേയുമായി ബന്ധപ്പെട്ട ഫസ്‌ഫരി ക്യാമ്പസിലെ മുതിർന്ന അധ്യാപകനായ കരീം മാഷുമായി ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾക്ക് അഭിമുഖം നടത്താൻ സാധിച്ചു. മാസ്റ്റർ കളിയും ചിരിയുമായി കുട്ടികൾക്ക് വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നൽകിയും ഇടപഴകിയും പരിപാടി വിജയകരമാക്കി.
തപ്പാൽ വാരാഘോഷം
തപ്പാൽ വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 9 10 ദിവസങ്ങളിൽ ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിൽ തപ്പാൽ മേള, ആധാർ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.സ്ഥിരം സമിതി ചെയർമാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് ശ്രീ ജാഫർ വെള്ളക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ശ്രീമതി വി.ജെ രജനി മുഖ്യാതിഥിയായി സാന്നിധ്യം അറിയിച്ചു.തപ്പാൽ മേളയുടെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശനം, പോസ്റ്റുമാനുമായുള്ള അഭിമുഖം, കത്ത് എഴുതി പോസ്റ്റ് ചെയ്യുക നീ പരിപാടികൾ സംഘടിപ്പിച്ചു. ആധാർ ക്യാമ്പിന്റെ ഭാഗമായി വിവിധ വിദ്യാർഥികൾക്ക് ആധാർ എടുക്കാനുള്ള അവസരം നൽകുകയും പുതുക്കാനുള്ളവർക്ക് അതിനുള്ള അവസരം നൽകുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം
78 മത്തെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ഗാനം ആലപിച്ചു. വിവിധ വേഷവിധാനങ്ങൾ കൊണ്ട് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളുടെ സാന്നിധ്യം വ്യത്യസ്തമാക്കി.
സ്പോർട്സ് മീറ്റ്
ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിലെ 2024-25 വർഷത്തെ സ്പോർട്സ് മീറ്റ് ഫാസ്ട്രാക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജാഫർ വെള്ളേക്കാട്ട് ഉത്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് ചാമ്പ്യൻ ശ്രീ. ഷഹൂദലി മേമന മുഖ്യാഥിതിയായിരുന്നു. വിജയികൾക്കു മങ്കട എ ഇ ഒ ശ്രീ. പി. മുഹമ്മദ് ഇഖ്ബാൽ സർ ട്രോഫികൾ വിതരണം ചെയ്തു.
പാലിയേറ്റീവ് കെയർ ദിനം
ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിൽ നിന്നും സമാഹരിച്ച തുക കൂട്ടിലങ്ങാടി സ്നേഹ പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് സ്കൂൾ ലീഡർ കൈമാറി.
സബ്ജില്ല കലോത്സവത്തിലെ വിജയികളെ അനുമോദിക്കൽ
മങ്കട സബ് ജില്ലാ കലോത്സവത്തിൽ എൽപി അറബിക്കലോത്സവത്തിൽ നാലാം സ്ഥാനവും എൽ പി ജനറൽ വിഭാഗത്തിൽ ആറാം സ്ഥാനവും കരസ്ഥമാക്കി ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി. വിവിധ മത്സരയിനങ്ങളിൽ വിജയം കരസ്ഥമാക്കിയവരെ സ്കൂളിൻറെ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു. ക്യാമ്പസിലെ മുതിർന്ന അധ്യാപകൻ ശ്രീ മാസ്റ്റർ അവറുകൾ സമ്മാനദാനം നടത്തി.
റീഡ് ആൻഡ് വിൻ
മനോരമ പത്രം വായിച്ചു നേടാം കൈനിറയെ സമ്മാനങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ റീഡ് ആൻഡ് വിൻ എന്ന പരിപാടി സംഘടിപ്പിച്ചു.രാജ്യത്തെ മൊ ബൈൽ നെറ്റ് വർക്കിലൂടെ കണക്ട് ചെയ്യുന്ന ബിഎസ്എൻ എലും മലയാളികളെ ലോകമെ മ്പാടുമുള്ള വാർത്തകളിലേക്കു കണക്ട് ചെയ്യുന്ന മലയാള മനോരമയും ചേർന്നാണു വി ദ്യാർഥികൾക്കായി സമ്മാനങ്ങൾ ഒരുക്കുന്നത്.ബിഎസ്എൻഎലിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗ മായാണു സമ്മാന പദ്ധതി.വിദ്യാർഥികൾ പത്രം വായിക്കുന്ന ചിത്രങ്ങൾ മനോരമയിലേക്കു വാട്സാപ് ചെയ്യുക. തിരഞ്ഞെടു ക്കപ്പെടുന്നവ പത്രത്തിൽ പ്രസി ദ്ധീകരിക്കും.സമ്മാനങ്ങളും ലഭിക്കും.
റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓ യു പി എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ചെയർമാൻ ഡോക്ടർ അബ്ദുൽ മുബാറക് സർ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ എച്ച്.ഒ.ഡിമാർ സാന്നിധ്യം അറിയിച്ചു.
കബ് യൂണിറ്റ് ക്യാമ്പ്
ഫസ്‌ഫരി ഇംഗ്ലീഷ് കബ് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ഒരു ദിവസത്തെ കബ് യൂണിറ്റ് ക്യാമ്പ് നടത്തി. ഉച്ചവരെ ക്യാമ്പസിൽ വച്ച് ക്യാമ്പ് നടത്തുകയും ഉച്ചക്ക് ശേഷം നിലമ്പൂർ കനോലി പ്ലോട്ടിൽ വിവിധ പ്രവർത്തനങ്ങൾക്ക് അവസരം നൽകുകയും ചെയ്തു.
പുകയില രഹിത വിദ്യാലയം
കൂട്ടിലങ്ങാടി പഞ്ചായത്തിലെ സ്‌കൂളുകളെ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട പ്രഖ്യാപന സമ്മേളനം ഫസ്‌ഫരി കാമ്പസിൽ നടന്നു. പടിഞ്ഞാറ്റുമുറി ടൗൺ പുകയില രഹിത പ്രദേശമായുളള പ്രഖ്യാപനവും നടന്നു. അതോടനുബന്ധിച്ച് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, ക്ലബുകൾ, വ്യാപാരികൾ, ആരോഗ്യ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്ത വിളംബര ജാഥ ബഹു.മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില രഹിതമായി എം.എൽ.എ പ്രഖ്യാപിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മാജിദ് ആലുങ്ങൽ അധ്യക്ഷത വഹിച്ചു.
ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.വി ഫിറോസ്‌ഖാൻ മുഖ്യ സന്ദേശം നടത്തി, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് സുരേഷ്‌കുമാർ സി.കെ മുഖ്യപ്രഭാഷണം നടത്തി. ജില്ല ടെക്‌നിക്കൽ അസിസ്റ്റൻറ് വി.വി ദിനേശ് പുകയിലരഹിത പ്രതിജ്ഞ നിർവഹിച്ചു, ബോധവൽക്കരണ സ്റ്റാളുകളുടെ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്‌പ്രസിഡൻ് പി.കെ ഷബീബ നിർവഹിച്ചു. ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയി ഓഫീസർ പി രവിചന്ദ്രൻ നിർവ്വഹിച്ചു. സ്റ്റിൽ മോഡൽ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ ജാഫർ വെള്ളേക്കാട്ട് നിർവ്വഹിച്ചു.
മികച്ചപ്രവർത്തനം കാഴ്‌ചവെച്ചവർക്കുള്ള ആദരം പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻമാരായ കെ.പി സൈഫുദ്ദീൻ, വി.കെ ജലാൽ, ബുഷ്‌റാബി വി.പി എന്നിവർ നിർവ്വഹിച്ചു.
ആറ് മാസത്തോളമായി കാമ്പസ് കേന്ദ്രീകരിച്ച് ത്രിതല പഞ്ചായത്ത്, ആരോഗ്യം, പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടന്ന കാമ്പയിന്റെ തുടർച്ചയായാണ് പ്രഖ്യാപനം നടന്നത്.
LIENZO കിഡ്സ് ഫെസ്റ്റ് 2025
LIENZO കിഡ്സ് ഫെസ്റ്റ് 2025 ഫെബ്രുവരി 11 സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥികളായി പട്ടുറുമാൽ ഗായിക നിദ ഇഷാനയും ഉജ്ജല ബാല്യം എന്ന പരിപാടിയുടെ വിജയിയായ ഹിബാ ഫാത്തിമയും സാന്നിധ്യം അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ വളരെ ആവേശത്തിലും ഭംഗിയോടുകൂടിയും അവതരിപ്പിച്ചു.
കബ്-ബുൾബുൾ ഉത്സവം
കേരള സ്റ്റേറ്റ് ഭാരത് സ്കൗഡ്സ് ആൻഡ് ഗൈഡ്സ് മലപ്പുറം ജില്ലയിലെ അസോസിയേഷൻ 2024-25 അധ്യായനവർഷത്തിലെ കബ്-ബുൾബുൾ ഉത്സവം 22-02-2025 പടിഞ്ഞാറ്റുമുറി ഫസ്‌ഫരി എജുക്കേഷണൽ കോംപ്ലക്സിൽ വച്ച് നടത്തി.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പീസ് മാർച്ച്, അസംബ്ലി, കബ്-ബുൾബുൾ വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ സംഘടിപ്പിച്ചു.