പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/പ്രാർത്ഥന
പ്രാർത്ഥന
ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മുമ്മയും സുഖമായി താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അവർ അറിഞ്ഞത് ഒരു മാരക രോഗം പടർന്നു പിടിക്കുന്നു എന്ന് . കാര്യങ്ങൾ അറിയാൻ അവർ പത്രം വരുത്തി .അപ്പോഴാണ് അറിഞ്ഞത് ആ രോഗത്തിന്റെ പേര് കൊറോണ എന്നാണെന്നും വളരെയേറെ പേർ മരിച്ചുവെന്നും അവർ വളരെ പേടിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും സോപ്പുപയോഗിച്ച കൈ കഴുകണമെന്നും ആരോഗ്യപ്രവത്തകർ പറഞ്ഞു. ഇതെന്താ ഇങ്ങനെ അമ്മൂമ്മക്ക് സംശയമായി . അമ്മൂമ്മ അപ്പൂപ്പനോട് ചോദിച്ചു . രോഗം പകരാതിരിക്കാനാണ് പുറത്തിറങ്ങരുതെന്നു പറയുന്നത് .സോപ്പുപയോഗിച്ച കൈ കഴുകിയാൽ രോഗാണു നശിക്കുമത്രേ. നമുക്ക് സർക്കാരും പോലീസുമൊക്കെ പറയുന്നത് പോലെ കേട്ട് ജീവിക്കാം അപ്പൂപ്പൻ പറഞ്ഞു. പക്ഷെ നമ്മൾ എങ്ങനെ ജീവിക്കും? പണം വേണ്ടേ ? സാധനങ്ങൾ വേണ്ടേ ? അമ്മൂമ്മക്ക് വീണ്ടും സംശയമായി .അതിനുള്ള സഹായങ്ങൾ ഒക്കെ നമുക്ക് സർക്കാർ തരും. പക്ഷെ നമ്മളെ കൊണ്ട് പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട് നമുക്ക് ഈ കൊറോണക്കാലത്തു പച്ചക്കറിയൊക്കെ സ്വന്തമായി കൃഷിചെയ്തുണ്ടാക്കാം. പിന്നെ ആരെയും ആശ്രയിക്കേണ്ടല്ലോ.ശരിയാ അമ്മൂമ്മ തലകുലുക്കി. പിന്നെ ഒരു കാര്യം കൂടി ഉണ്ട് . അമ്മൂമ്മ പറഞ്ഞു. നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പോലീസുകാരുടെയും ആരോഗ്യപ്രവത്തകരുടെയുമൊക്കെ നന്മക്കു വേണ്ടി പ്രാർത്ഥിക്കാം. അപ്പൂപ്പനും അമ്മുമ്മയും ഒരുമിച്ച് കൈകൾ കൂപ്പി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |