പ്രോജക്ടുകൾ
ജി എൽ പി എസ് മഴൂർ എന്റെ ഗ്രാമം
മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമായ മഴൂർ ഗവഃ എൽ പി സ്കൂൾ കഴിഞ്ഞ 69 വർഷമായി നാടിനു അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോകാവസ്ഥയിലായിരുന്ന മഴൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമെന്ന നിലയ്ക്കാണ് 1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്കൂൾ സ്ഥാപിതമായത്.1957 ൽ മഴൂർ ഗവഃ എൽ പി സ്കൂൾ ആയെങ്കിലും 2004 വരെ സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത് .ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സഹായവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംഭാവനകളിലൂടെ ലഭിച്ച തുകയും ചേർത്താണ് 15 1/ 2 സെന്റ് സ്ഥാലവും കെട്ടിടവും ക്രി.നടുക്കണ്ടി ശങ്കരൻ നായരിൽ നിന്നും വിലയ്ക്ക് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറിയത് .പിന്നീട് ഗ്രാമപഞ്ചായത്ത് ,എസ് .എസ് .എ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹായത്തോടെ നല്ല കോൺക്രീറ്റ് കെട്ടിടങ്ങളും ഭംഗിയായി ഒരുക്കിയ ക്ലാസ് മുറികളും ഹാളും സ്കൂളിന് സ്വന്തമായി ലഭിച്ചു .ഇന്ന് നാട്ടിലെ ഗ്രാമസഭയും മറ്റു പൊതുപരിപാടികളും മഴൂർ ഗവഃ എൽ പി സ്കൂളിൽ വെച്ചാണ് നടക്കുന്നത് .പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നുണ്ട് .സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് സജീവമായ പി ടി എ യുംസ്കൂൾ സംരക്ഷണസമിതിയും പ്രവർത്തിക്കുന്നുണ്ട് .ഒരു കളിസ്ഥലമില്ലാത്തതും പൂർണമായ ചുറ്റുമതിലില്ലാത്തതും ഒരു പോരായ്മയായി നിലനിൽക്കുന്നു

• ഭൂമിശാസ്ത്രം
• പ്രധാന പൊതു സ്ഥാപനങ്ങൾ
• ശ്രദ്ധേയരായ വ്യക്തികൾ
• ആരാധനാലയങ്ങൾ
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ
