പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/സൗകര്യങ്ങൾ
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിൽ 23 എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളിൽ 2എണ്ണം സ്മാർട്ട് ക്ലാസ് മുറികളാണ്.അത്യന്താധുനിക സയൻസ് ലാബുകൾ എൽ.സി. ഡി റൂമുകൾ, അടൽ ടിങ്കറിംഗ് ലാബ് , പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം), കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം),കംപ്യൂട്ടർ ലാബ് (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 11 ഹൈസ്കൂൾ 11 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.