പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഇംഗ്ലീഷ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

2016 ജൂൺ മാസത്തിൽ വിവിധ കലാപരിപാടികളോടെ ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ജൂൺ 7ന് നിർവഹിച്ചു. തുടർന്ന് എല്ലാമാസത്തിലും എൽ.പി യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തി വരുന്നു. വിജയികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകിവരികയും ചെയ്യുന്നു. മാസത്തിൽ 2 തവണ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രസന്റേഷൻ വാർത്ത അവതരണം അസംബ്ലിയിൽ വച്ച് നടത്തിവരുന്നു. സ്ക്കൂളിലെ പഠന പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രസന്റേഷൻ വാർത്ത അവതരിപ്പിക്കുന്നത്. ക്ലാസുകളിൽ ഇംഗ്ലീഷ് കോർണർ വിദ്യാർത്ഥികൾ തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് താത്പര്യം വളർത്താൻ ഇത് സഹായിക്കുന്നു. വിദ്യാർത്ഥികളെ നിരീക്ഷിച്ച്കൊണ്ട് അവരുടെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കോർ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ ഇവാല്യുവേഷൻ കുട്ടികളിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന് താത്പര്യം വളർത്തുന്നു. വായനാമത്സരം, ബ്രെയിൻ ടീസേസ്, പോസ്റ്റർ മേക്കിംഗ്, ക്വിസ് കോമ്പറ്റീഷൻ, കൊളാ‌ഷ്, ഇൻസൈറ്റ് കോംപറ്റീഷൻ, പ്രൊഫൈൽ മേക്കിങ്ങ്, ചോദ്യാവലി, എന്നിവ നടത്തുകയും വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു