പ്രവേശനോത്സവ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


മെയ് 31ന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി.ജൂൺ ഒന്നാം തീയതി 10 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ പ്രിൻസ് MD പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . എസ് .എം . സി ചെയർമാൻ പാസ്റ്റർ മാത്യു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ സജി മാത്യു ശ്രീ അജയകുമാർ . എം .കെ എന്നിവർ ആശംസകളർപ്പിച്ചു .ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി യിലേക്കും പ്രവേശനം നേടിയ കുട്ടികളെ ബലൂണുകളും മധുരവും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു . ഹെഡ്മാസ്റ്റർ പഠനോപകരണ കിറ്റ് സമ്മാനിച്ചു. പ്രവേശനോത്സവ ഗാനം പാടി . തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഡാൻസ് ,ആക്ഷൻ സോങ്ങ്, ഗ്രൂപ്പ് സോങ്ങ് , നാടൻ പാട്ട്, കസേരകളി ബോള്പാസിംഗ് ഗെയിം എന്നിവ പ്രവേശനോത്സവത്തിന് മിഴിവേകി . കലാപരിപാടികൾ ആസ്വദിക്കുവാനും സഹായ സഹകരണത്തിനും ആയി പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുത്തു .സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.

"https://schoolwiki.in/index.php?title=പ്രവേശനോത്സവ_പരിപാടികൾ&oldid=411332" എന്ന താളിൽനിന്ന് ശേഖരിച്ചത്