പ്രവേശനോത്സവം 23-24
2023 അധ്യയന വർഷത്തെ പ്രവേശനോൽസവം ജൂൺ 1 വ്യാഴാഴ്ച്ച രാവിലെ 9:30ന് വിദ്യാലയത്തിലെ പി.ടി. എ . പ്രസിഡന്റ് ശ്രീ . ജോൺകുട്ടിയുടെ നേത്രത്വത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ചു. പ്രവേശനഗാനത്തോടെ ആരംഭിച്ചു പരിപാടി 27-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ശ്യാമള വേണുഗോപാലൻ ഉത്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.ഡോ.സോഫി പെരേപ്പാടൻ മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ സി.റോസ്മേരി, ശ്രീമതി ഷമ്മിപോൾ, ശ്രീമതി സിതാര.എം.പി, ശ്രീമതി രേഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രവേശനോൽസവത്തിന് കൂടുതൽ നിറമേകി. വിദ്യാലയത്തിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി വരവേറ്റു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ നന്ദിയർപ്പിച്ച് സംസാരിച്ചു.