പൂർണ്ണ വലിപ്പം(854 × 517 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 297 കെ.ബി., മൈം തരം: image/jpeg)

കമലാ നെഹ്റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ,തൃത്തല്ലൂര്‍.ചരിത്രം

                        വാടാനപ്പിള്ളി  പഞ്ചായത്തില്‍  ഹൈസ്ക്കൂള്‍ ഇല്ലാതിരുന്ന കാലം,   വിദ്യാഭ്യാസത്തിനായി      കിലോമീറററോളം   ഈ      പഞ്ചായത്ത് നിവാസികള്‍   നടന്നിരുന്നു.   പലരും    തുടര്‍ പഠനം        നിര്‍ത്തിവെച്ചു.   ഈ സാഹചര്യത്തിലാണ്  ഒരു     സാമൂഹിക  പ്രവര്‍ത്തക   കൂടിയായ  ശ്രീമതി  ശാരദാ ബാലകൃഷ്ണന്‍  അതിനായി  നിരന്തര  ശ്രമങ്ങള്‍   നടത്തിയത്.  സ്തുത്യര്‍ഹമായ അവരുടെ   ശ്രമഫലമായി    1955    മെയ് 25   ന്         മുന്‍ പ്രധാനമന്ത്രി                   ശ്രീമതി ഇന്ദിരാഗാന്ധിസ്കൂളിന്  ശിലാസ്ഥാപനം  നടത്തി.   ഒക്ടോബര്‍ 30 ന്  കേരളത്തിന്‍റ്     പ്രഥമ  ഗവര്‍ണര്‍ ഡോക്ടര്‍   രാമകൃഷ്ണറാവു   ഉദ്ഘാടനം  നിര്‍വഹിക്കുകയും ചെയ്തു .   ഇപ്പോള്‍     തൃത്തല്ലൂരിലെ  കോ-ഓപ്പറേറ്റിവ് സൊസൈറ്റിസ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് 1955 ല്‍   സ്കൂള്‍   ആരംഭിച്ചത്.    സൊസൈറ്റിയുടേയും    അതിനോടു   ചേര്‍ന്ന താത്കാലിക ഷെഡിലും പിന്നീട് തെക്കു ഭാഗത്ത് ഓലയും  മുളയും  ഉപയോഗിച്ച് നിര്‍മിച്ച  താത്കാലിക ഷെഡിലുമായിരുന്നു  സ്കൂളിന്‍റ്  ആദ്യകാല  പ്രവര്‍ത്തനം.    5  മുതലുള്ള       ക്ലാസ്സുകളാണ്   ആരംഭിച്ചത്.     മത്തായി C .I .    ആയിരുന്നു   ആദ്യത്തെ ഹെഡ്മാസ്റ്റര്‍.         പഞ്ചായത്തിലെ    ആദ്യത്തെ    ഹൈസ്ക്കൂള്‍    ആയിരുന്നു   ഇത്.     ശ്രീമതി       ശാരദാ      ബാലകൃഷ്ണനായിരുന്നു     മാനേജര്‍.    എങ്കിലും  സര്‍വ്വാദരണീയനായ   കളപ്പുരയില്‍ ബാലകൃഷ്ണന്‍  നായരുടെ അശ്രാന്ത പരിശ്രമത്തിന്‍റ്  ഫലമായാണ്  സ്ക്കൂള്‍   സ്ഥാപിതമായെന്ന്    പറയാം.1958 ല്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റ് സഹായത്തോടെ ഒരു സെമി ഗവണ്‍മെന്‍റ് കെട്ടിടം നിലവില്‍ വന്നു.5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1963 ല്‍ അതിനു    വടക്കുഭാഗത്തായി ഒരു പെര്‍മനെന്‍റ്     കെട്ടിടം കേന്ദ്രഗവണ്‍മെന്‍റിന്‍റ്    സഹായത്തോടെ    നിലവില്‍     വന്നു.

ലൈബ്രറി,ലബോറട്ടറി ,ചില ക്ളാസ് മുറികള്‍ എന്നിവ ഇവയില്‍ ആരംഭിച്ചു.ശ്രീ.പി.എസ് ഗോപാലന്‍ അവര്‍കളാകട്ടെ ഒരു സ്റ്റേജും നിര്‍മ്മിച്ചു.മഞ്ഞിപ്പറമ്പില്‍ ശങ്കരന്‍ കുട്ടിമാസ്റ്റര്‍,പനക്കപറമ്പില്‍ അയ്യപ്പന്‍,കളപ്പുരയില്‍ ഉണ്ണിനായര്‍,വാഴത്തോട്ടത്തില്‍ ഡോ.രാഘവമേനോന്‍,പള്ളിയാനെ കുട്ടികൃഷ്ണന്‍ കൈമള്‍,എളയേടത്ത് കുഞ്ഞികുട്ടപ്പണിക്കര്‍,ചാളിപ്പാട്ട് കുട്ടന്‍,പള്ളിയാനെഭാര്‍ഗ്ഗവി നേത്യാര്‍,മേലേടത്ത് കുമാരന്‍ മാസ്റ്റര്‍ ഇങ്ങനെ പല വ്യക്തികളുടേയും സേവനം സ്കൂളിന്‍റ് പുരോഗതിയ്ക്ക് വഴി തെളിച്ചു.

                                  1985 ല്‍ ശ്രീ കെ വി സദാനന്ദന്‍ സ്കൂളിന്‍റ് മാനേജ്മെന്‍റ് ഏറ്റെടുക്കുകയുണ്ടായി സ്കൂളിന്‍റ് അഭ്യുദയത്തെ തന്‍റ് ജീവിതമായേറ്റെടുത്ത ശ്രീ ധര്‍മ്മപാലന്‍ മാസ്റ്ററാണ്       ശ്രീ കെ വി സദാനന്ദന്‍ അവര്‍കള്‍ക്ക് ഇക്കാര്യത്തില്‍ പ്രേരണയും പ്രചോദനവും നല്‍കിയത്.  ശ്രീ കാര്‍ത്തികേയന്‍ മാസ്റ്ററായിരുന്നു അന്ന് ഹെഡ് മാസ്റ്റര്‍.1987 - ല്‍ ശ്രീ എ കെ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.1993 ഡിസംബര്‍ 17 ന് സ്കൂളിന്‍റ് ഒരു കെട്ടിടം ഭാഗികമായി കത്തിനശിക്കുകയുണ്ടായി.അതിനു ശേഷമാണ് ഇപ്പോഴത്തെ കെട്ടിടം പണി തീര്‍ത്ത് പ്രവര്‍ത്തനം അതിലേയ്ക്ക് മാറ്റിയത്. 1994 മാര്‍ച്ച് 27 ന് ശ്രീമതി ശാരദാ      ബാലകൃഷ്ണന്‍ പുതിയ കെട്ടിടത്തിന്‍റ് ശിലാസ്ഥാപനം നടത്തി.1995 മെയ് 31 ന് ശ്രീമതി  താരാ സദാനന്ദന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടനിര്‍മ്മാണത്തില്‍ ശ്രീ ധര്‍മ്മപാലന്‍ മാസ്റ്റര്‍  മാനേജരോടൊപ്പം  പ്രവര്‍ത്തനനിരതനായിരുന്നു. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും എല്ലാ പഠന സൗകര്യങ്ങള്‍ക്കും പര്യാപ്തമാണ് ഇന്നത്തെ കെട്ടിടം.അതേ വര്‍ഷം തന്നെ സ്കൂളില്‍ വി എച്ച് എസ് ഇ കോഴ്സുകള്‍ ആരംഭിച്ചു.A&A,MLT,T&T കോഴ്സ് കള്‍ക്ക് അംഗീകാരം ലഭിച്ചു. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എ കെ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പ്രിന്‍സിപ്പാളായി.പിന്നീട് ശ്രീമതി ഇ പി  സെലിന്‍,ശ്രീമതി പി എസ് ചന്ദ്രിക,ശ്രീമതി ഡോളി കുര്യന്‍,ശ്രീമതി കെ വി രോഷ്നി എന്നിവര്‍ പ്രിന്‍സിപ്പാള്‍ പദവിയിലിരുന്നു.
           കമ്പ്യൂട്ടര്‍  പഠനരംഗത്തും ഉയര്‍ന്ന പഠന സൗകര്യങ്ങളാണ് സ്കൂളിനുള്ളത്.10 കമ്പ്യൂട്ടറുകളുള്ള 3 കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്.LCD പ്രൊജക്ടറും ഡി വി ഡി  പ്ലെയറും കമ്പ്യൂട്ടറും നിരവധി C D കളും അടങ്ങിയ സുസജ്ജമായ ഒരു മള്‍ട്ടിമീഡിയ റൂമും സ്കൂളിലുണ്ട്.2002 ല്‍ അണ്‍ എയ്ഡഡ്  പ്ലസ് 2 കോഴ്സ്ആരംഭിക്കുകയുണ്ടായി . ഇപ്പോള്‍ 70 ഓളം സ്റ്റാഫും ആയിരത്തോളം വിദ്യാര്‍ത്ഥികളും ഇവിടുണ്ട്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:13, 5 ഓഗസ്റ്റ് 201715:13, 5 ഓഗസ്റ്റ് 2017-ലെ പതിപ്പിന്റെ ലഘുചിത്രം854 × 517 (297 കെ.ബി.)KAMALA NEHRU MEMORIAL VOCATIONAL HIGHER SECONDARY SCHOOL VATANAPPALLY (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:24068-knmvhs.jpg.JPG&oldid=376986" എന്ന താളിൽനിന്ന് ശേഖരിച്ചത്