പ്രഭാകരൻ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിഎസ എസ്.കെ സ്കൂളുകളിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രതിഭയെ തേടി എന്ന സാമൂഹ്യ സമ്പർക്ക പരിപാടിയുടെ നാലാം ഘട്ടമായിരുന്നു ഇത്... എസ് ആർ ജി കൂടി തീരുമാനിക്കപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളെ കണ്ട് സംസാരിക്കുന്ന മികച്ച ഒരു പ്രവർത്തനമായിരുന്നു ഇത്...
പ്രദേശത്തെ മികച്ച കർഷകനായിരുന്ന പ്രഭാകരേട്ടൻ, പണ്ട് കാലത്തെ കൃഷി രീതികളെക്കുറിച്ചും അന്നത്തെ ഉപകരണങ്ങളെക്കുറിച്ചും , അന്ന് അനുഭവിച്ച സാമ്പത്തിക , യാത്രാക്ലേശങ്ങളെ കുറിച്ചും വളരെ ലളിതമായ ഭാഷയിൽ അദ്ദേഹം കുട്ടികളോട് സംവദിച്ചു... പണ്ട് കാലത്തെ കൃഷി രീതികളിൽ ഉണ്ടായിരുന്ന സത്യസന്ധതയും, ആത്മാർത്ഥതയും ഈ സംവാദത്തിന്റെ മുഖ്യഘടകം ആയിരുന്നു.. കാർഷിക സംസ്കാരം നശിച്ചു കൊണ്ടിരിക്കുന്ന ന്നത്തെ അവസ്ഥയിൽ ശ്രീ പ്രഭാകരൻ അവർകളുടെ വാക്കുകൾ വളരെ ചിന്തനീയമായി അനുഭവപ്പെട്ടു..
പി ടി എ പ്രസിഡണ്ട് ശ്രീ കെ പത്മനാഭൻ, അധ്യാപകരായ സജിത, സുവിധ, ജിജോ ,പ്രദീപ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. പ്രഭാകര ചേട്ടന്റെ വസതിയിൽ ക്രമീകരിച്ച സ്നേഹ സംഭാഷണങ്ങൾക്ക് ശേഷം അദ്ദേഹത്തോട് യാത്ര പറഞ്ഞ് കുട്ടികൾ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു...